എപ്പോഴെങ്കിലും ഓര്‍മ്മയുടെ ചിറകിലേറി...
പിന്നിലേയ്ക്ക് ചീറിപ്പാഞ്ഞു പോകുമ്പോള്‍..ചിലയിടങ്ങളില്‍ നാമറിയാതെ തന്നെ നിന്നുപോകും. പലപ്പോഴും ... നമ്മെ ചിരിപ്പിച്ച...സന്തോഷിപ്പിച്ച...വേദനിപ്പിച്ച...ഒത്തിരി സങ്കടപ്പെടുത്തിയ ...ചില സംഭവങ്ങൾ...ചില ഓർമ്മകൾ.ഞാനും ഒരു യാത്ര പോവുകയാണ്.അരുതെന്ന് മനസ്സ് കല്പിക്കുമ്പോഴുംഞാൻ ഉള്ളിൽ നിശബ്ദമായ് അവസാനമായി
കണ്ട കാഴ്ച്ചയേയും
കേട്ട വാക്കുകളെയും
മറക്കാതിരിക്കാനായി ഉള്ളിൽ നിറഞ്ഞ വേദനയോടെ..മൗനമായ് വഴിത്താര ഓരോന്ന് കടന്നു .കാലം മരണത്തിന്‍ ഗുഹാമുഖം തേടുന്നു .
കാലം ഏല്‍പ്പിച്ച മുറിവുകളില്‍...ഒരു കണ്ണുനീർത്തുള്ളി കൂടി അടർന്നു വീഴട്ടെ..ജീവിതമെന്ന ദീർഘദൂര യാത്രയ്ക്കിടയിലെ ഏതോ ഒരു ഇടവേളയിൽ കൂടെ യാത്ര ചെയ്ത ഒരു സഹയാത്രിക.ആ യാത്രയിൽ ഉടനീളം പലതും തമ്മിൽ തമ്മിൽ പറഞ്ഞു...സന്തോഷിച്ചു....ചിരിച്ചു...സന്തോഷങ്ങളും സങ്കടങ്ങളും പങ്കു വെച്ചു.കണ്ണെത്താ ദൂരത്തിനുമപ്പുറം പല കാഴ്ചകളും കൺ കുളിർക്കെ കണ്ട് യാത്ര തുടർന്നു...അവസാനം പാതി വഴിയിൽ ആ യാത്രയും അവസാനിച്ചുവോ എന്നൊരു തോന്നൽ.പലപ്പോഴും ഒരു മായാകാഴ്ച പോലെ ചിലർ വന്നു പൊയ്‌ക്കൊണ്ടേയിരിക്കും ബന്ധങ്ങളിൽസൗഹൃദങ്ങളിൽ..അങ്ങിനെ എന്തൊക്കെയോ...
എങ്ങനെയൊക്കെയോ ആയി...
ചിലപ്പോൾ തെളിവാർന്ന ചിത്രമായി കുറേക്കാലം...മുന്നോട്ടുപോകും...അതിൽ കൂടുതൽ ജീർണ്ണതയുടെ മൂടുപടം അണിഞ്ഞ്..അനിഷ്ടങ്ങളുടെ വകഭേദം തിരഞ്ഞ് ..ഒരു മായകാഴ്ചപോലെ..തിരികെ പോകുകയും ചെയ്യും..ഇന്നിലെ ബന്ധങ്ങൾക്ക് വർണ്ണരാജികൾ ആണ് കൂടുതൽ ഉത്തേജനം നൽകുന്നത്..അത് ചിലപ്പോ കാലത്തിന്റെ മാറ്റമാകാം...അല്ലെങ്കിൽ നേർക്കാഴ്ചയിലെ അന്തരങ്ങളുംചില സ്വപ്നങ്ങൾക്ക് ഒരിക്കലും നിറഭേദങ്ങൾ ഇല്ല...വകഭേദങ്ങളും ഉണ്ടാകില്ല..അത് ജീവിതകാലം കൂടെ കൊണ്ടു നടക്കും..ഒരു ജീവവായു പോലെ...കാരണം...ഇങ്ങിനെ ചിലതാണ് നമ്മിൽ പലരെയും മുന്നോട്ട് നയിക്കുന്നത്...ചില സ്വപ്‌നങ്ങൾ.....ചില പ്രതീക്ഷകൾ...ചില ആഗ്രഹങ്ങൾ.....ചില ഇഷ്ടങ്ങൾ ......അങ്ങിനെ എന്തൊക്കെയോ...ഉണ്ടാകും ഓരോരുത്തരുടെയും കൂട്ടിന്...ഒരു സഹയാത്രികനെ പോലെ...എന്നും എപ്പോഴും...അല്ലേ...?