2020, ഡിസംബർ 14, തിങ്കളാഴ്‌ച

ഒരു പിൻവിളിക്കായ് കാതോർക്കുമ്പോൾ

ഓർമ്മകളെ താലോലിച്ച് ബഹുദൂരം പിന്നിട്ട്‌...അവസാനം പിന്തിരിഞ്ഞു നോക്കുമ്പോൾ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരം...നേടുന്നതൊന്നും ശാശ്വതമല്ലെങ്കിലും...ശാശ്വതമായതൊന്നും നേടാനും കഴിയില്ലല്ലോ..
മനുഷ്യൻ പലപ്പോഴും ജീവിതത്തിന്റെ പെരുവഴിയിൽ വെച്ച്‌ കണ്ടുമുട്ടുന്നു. 
സ്നേഹിച്ച്‌.... 
ചിരിച്ചുകളിച്ച്‌.... 
സങ്കടങ്ങളും... പരിഭവങ്ങളും പങ്കിട്ട്‌ ഏതൊക്കെയോ വഴിത്തിരിവുകളിൽ വെച്ച്‌ പിരിഞ്ഞു പോവുകയാണ്‌.... 
വീണ്ടുമൊരു കൂടിക്കാഴ്ച്ചക്കുള്ള ഉടമ്പടികളൊന്നും കൂടാതെ. ഇനി അവരിരാരേയെങ്കിലും നമുക്കോ... അവർക്കാർക്കെങ്കിലും നമ്മേയോ കണ്ടുമുട്ടാൻ കഴിയുമോ... ?
അറിയില്ല... !
ചൂടാത്ത പൂവിൻ സുഗന്ധം... 
നൽകാനാകാത്ത സ്നേഹത്തിൻ മധുരം.. . 
ദാഹജലത്തിനു കാത്തിരിക്കും-
വേഴാമ്പലിൻ ആത്മദാഹം... 
വിരിയാൻ വെമ്പുന്ന കലികകാന്തി.... 
ഇവയെല്ലാമാണ്‌... !
രചനയിൽ വിരിയാത്ത കവിത.. 
അരങ്ങു കാണാ-നാടകം... 
വായിച്ചിടാത്തയാത്മ കഥ... 
ഇതിനൊക്കെയുണ്ട്‌ സൗഹൃദങ്ങളേ-
അറിഞ്ഞിടാത്തൊരാനന്ദം. 
അനുഭവിച്ചീടാത്ത നൈർമ്മല്യം. 
ആസ്വദിച്ചീടാത്ത-
കാൽപനീകതയുടെ നിർവ്വൃതി.

2020, ഡിസംബർ 13, ഞായറാഴ്‌ച

ഉതിർന്ന് വീഴുംവരെ....

സ്നേഹത്തിന്റെ കടം വീട്ടാൻ കഴിയാതെ പോകുന്നതിന്റെ സങ്കടം. 
കിട്ടേണ്ടയാൾ ഒരു യാത്രാമൊഴി പോലും പറയാതെ പോകുന്നു. 
കൊടുക്കേണ്ടയാൾ മുതലും... പലിശയും... കൂട്ടുപലിശയും കയ്യിൽ വെച്ച്‌ വേദനയോടെ കഴിയാൻ വിധിക്കപ്പെടുന്നു. ഏത്‌ ലോകത്ത്‌ വെച്ച്‌ ഇനിയാ കടം തീർക്കും... ?മരണത്തിനപ്പുറത്തെ ലോകത്ത്‌ വെച്ച്‌ കണ്ടുമുട്ടുമ്പോൾ ഭൂമിയിൽ സ്നേഹിച്ചിരുന്ന ഈ ആത്മാക്കൾ തമ്മിൽ തിരിച്ചറിയുമോ.... ?
ഇത്‌ തന്നെയല്ലേ നമ്മിൽ പലർക്കും സംഭവിക്കുന്നത്‌. .. ? ബന്ധങ്ങൾ ഉതിർന്ന് വീഴാൻ തുടങ്ങുന്ന ഒരു ജലകണം പോലെയാണ്‌.ഉതിർന്ന് വീഴും വരേയേ അതിനു വിലയും നിലനിൽപ്പുമുള്ളൂ.താഴെ വീണുകഴിഞ്ഞാൽ പൊട്ടിചിതറി അതിന്റെ മൂല്യം തന്നെ നഷ്ടപ്പെടുന്നു. അത്‌ കൊണ്ട്‌ വിശ്വസിച്ചു കൂടെ കൂട്ടാൻ കഴിയുന്ന ബന്ധങ്ങളെങ്കിലും ചേർത്ത്‌ പിടിച്ച്‌ തകരാതെ സൂക്ഷിക്കുക. 

നാമെന്ന മനുഷ്യരും... അവന്റെ വികലമായ വഴിത്താരകളും



പിന്നിട്ട വഴിയിലേക്ക് ഒന്നെത്തിനോക്കിയാൽ ഒരുപാട് കഥകൾ നമുക്ക് നമ്മിൽ നിന്ന് തന്നെ മെനഞ്ഞെടുക്കാനുണ്ടാകും...
ഒരുപക്ഷേ
മനസ്സുകൾ തമ്മിലുണ്ടായിരുന്ന ചില അടുപ്പങ്ങൾ...
ചില പിണക്കങ്ങളും..
അതിന്റെ മറുവശമായ ഇണക്കങ്ങളും..
പിന്നെ ചില വേർപാടുകൾ...
ചില നഷ്ടങ്ങൾ...
അനശ്വരമെന്ന് അഭിമാനിച്ച....
അതിന്റെ പേരിൽ സ്വയം അഹങ്കരിച്ച പല ബന്ധങ്ങളും ഇന്ന് തോൽവിയുടെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു..
ചിലർ സ്വന്തം മോഹങ്ങളെയെല്ലാം ചിറകെരിച്ചു
കളയുന്നു.. 
ചിലപ്പോൾ പ്രവാസലോകത്ത് അകപ്പെട്ടവൻ. അല്ലെങ്കിൽ ജീവിത ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി..
അല്ലെങ്കിൽ വളർത്തിവലുതാക്കിയ കുടുംബത്തിന് വേണ്ടി..
അല്ലെങ്കിൽ ചില കടമയുടെ പേരിൽ...
അതുമല്ലെങ്കിൽ സമൂഹത്തിലെ മാന്യതക്ക് വേണ്ടി.അല്ലെങ്കിൽ തന്നെ ഓരോ മനുഷ്യന്റെയും..സ്വഭാവവും..ചിന്തയും..
പ്രവർത്തിയും എവിടെയും തരതമ്യപ്പെടുകയില്ലല്ലോ.
മറ്റൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞുപോയതെല്ലാം എന്നോ വായിച്ചു കഴിഞ്ഞ ഒരു നോവലിലെ അദ്ധ്യായമായി എഴുതി തള്ളാൻ കഴിവുള്ളവരും നമുക്കിടയിലുണ്ട്..
അല്ലെങ്കിൽ ഇതൊക്കെയാണ് വിധിയെന്ന് കരുതി ജീവിതം പതിയെ മുന്നോട്ട് തള്ളി നീക്കുന്നവരും നമുക്കിടയിലുണ്ട്.
ബന്ധങ്ങൾ അതിന് ഒരു വിളിപ്പാടകലെ വരെയേ ആയുസ്സുള്ളൂ എന്ന് തോന്നിപ്പോകുന്ന സംഭവവികാസങ്ങൾ..
ഇന്നിലെ പല വിവാഹബന്ധങ്ങളും കുടുംബകോടതിക്ക് മുന്നിൽ കൊമ്പ് കോർക്കുന്ന നിത്യകാഴ്ച്ചകൾ..
അത്യാഢംബരത്തിന്റെ പകിട്ടിൽ...ആഭാസതരങ്ങളുടെ തിളക്കങ്ങളാണ് കൂടുതൽ...
വിവാഹം എന്നത് ആചാരമര്യാദയോടെ..
പവിത്രമായ കർമ്മം ആയിരുന്നു പണ്ട് കാലത്തെങ്കിൽ ഇന്നത് മാറി..
അന്ന് വിവാഹമോചനങ്ങൾ കുറവായിരുന്നെങ്കിൽ...
ഇന്നതും മാറി..ഇപ്പോൾ റേഷൻകടയിലെ തിരക്കിനേക്കാൾ കൂടുതൽ തിരക്ക് കുടുംബകോടതിക്ക് മുൻപിലാണെന്നത്...
ഒരു വലിയ സത്യം മാത്രം.
എവിടെയാണ് പിഴച്ചത്...
ആർക്കാണ് തെറ്റ് പറ്റിയത്..കാലത്തിനോ...
അതോ നാം അനുവർത്തിച്ചു പോരുന്ന ആഭാസതരത്തിനോ..
പലപ്പോഴും കാണാം വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങുന്ന ചിലരെ..ചിലപ്പോൾ ജെസിബിയിൽ..ചിലപ്പോൾ കട്ടയും മണ്ണും കൊണ്ടുപോകുന്ന അർബാനയിൽ...അങ്ങിനെ നീണ്ടുപോകുന്നു കോലാഹലങ്ങൾ...ഇതൊക്കെത്തന്നെയാണ് മൂല്യമുള്ള പല ബന്ധങ്ങളും പാതി വഴിയിൽ അവസാനിക്കാൻ കാരണമെന്ന് എനിക്ക് തോന്നുന്നു....
.......................നിങ്ങൾക്കോ...?

2020, ഡിസംബർ 8, ചൊവ്വാഴ്ച

പുരോഗമനത്തിന്റെ വഴിയിലൂടെ.......




ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...
ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും... 
പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധങ്ങൾ ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്....പലരും. 
നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൗഹൃദത്തില്‍...,പ്രണയത്തില്‍..., 
ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.
ചില ബന്ധങ്ങൾ
വ്യക്തമായ തുടക്കമോ..., 
ഒടുക്കമോ ഇല്ലാത്ത... 
ചില കഥകൾ പോലെ...ഉടലെടുക്കുകയും അവസാനിക്കുകയും ചെയ്യുന്നു. 
അടുത്തത് എന്ത് എന്ന് അറിയാനാവാതെ...
പ്രണയം... 
സൗഹൃദം... 
രക്തബന്ധം....
ദാമ്പത്യം ആധുനികലോകത്ത് ഇവയുടെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്.
 ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. 
കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. 
സൗഹൃദം എങ്ങിനെ എന്നല്ല.അത് ഏതറ്റം വരെ പോകുന്നു എന്നതാണ്....ചിന്തിക്കേണ്ടത്.
ഇന്നിലെ സോഷ്യൽമീഡിയ സൗഹൃദങ്ങളിൽ ചിലത്....പ്രണയത്തിലേക്കും..
അവസാനം അത് പീഡനങ്ങളിലേക്കും വഴിമാറി പോകുന്നു...
ഈ അടുത്ത കാലത്ത് അങ്ങിനെ ഒരു വാർത്തയും നമ്മിൽ പലരും വായിച്ചിട്ടുണ്ടാകും...
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് പീഢനം.എന്തായാലും ഒരു ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനുള്ളിൽ പീഢനം നടക്കില്ല.പിന്നെ എങ്ങിനെ...രാത്രിയും..
പകലുമില്ലാതെ...വ്യക്തമായ രൂപരേഖകളൊന്നുമില്ലാത്തവരുമായി ഒരു നിയന്ത്രണമില്ലാത്ത ചാറ്റിംഗ്..
പോസ്റ്റീവായ സൗഹൃദങ്ങളെ പിന്തള്ളി നെഗറ്റീവ് മാത്രം ഇഷ്ടപ്പെടുന്ന ചിലർ.
വിവേകപരമായ ഉപദേശങ്ങളേക്കാൾ...
വികാരപരമായ വാക്കുകളെ ഇഷ്ടപ്പെടുന്നവർ..
പുരോഗമന ചിന്താഗതിക്കാരണല്ലോ പലരും...അതിൽ ചില സ്‌കൂൾ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ സ്കൂൾ വിട്ടുള്ള വരവും പുരോഗമന ചിന്തയിൽ ഉൾപ്പെടുന്നില്ലേ എന്നൊരു സംശയം ഇല്ലാതില്ല.
കാരണം ചിലരുടെ സഞ്ചാരം അങ്ങിനെയാണ്.
എങ്ങനെയോ വരുന്നു.
എങ്ങിനെയോ തിരിച്ചുപോകുന്നു..ചിലർ തോളിലൂടെ കയ്യിട്ട്...ചിലർ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച്...
ഇത്തരം പ്രകടനങ്ങളിൽ വികാരത്തിനടിമപ്പെടുമ്പോൾ മുൻപേ പറഞ്ഞ പുരോഗമന ചിന്താഗതിക്കാർക്ക് വിവേകബുദ്ധി
എന്നൊന്നില്ലേ....?
 പ്രണയ പരവശയായ വികാരനിമിഷങ്ങളുടെ പാരമന്യത്തിൽ മൊബൈൽ വിഡീയോ റെക്കോർഡിങ്ങിന് അർദ്ധസമ്മതം മൂളുമ്പോൾ ഓർക്കാമായിരുന്നില്ലേ...
അത് ചതിക്കാനായിരിക്കുമെന്ന്..
ഒരാൾ പിന്നെ രണ്ടാളായി...
പിന്നെ ഇരട്ടിയായി...
വാർത്താമാധ്യമങ്ങൾക്ക് ചാകരയായി...
എവിടെയും തിരിച്ചറിവില്ലാതെ...
ആരുടെയൊക്കെയോ വാക്കുകളിൽ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുമ്പോൾ ഓർക്കണമായിരുന്നു..
ഈ യാത്ര എങ്ങോട്ടെന്ന്...
രാത്രിയും...പകലുമില്ലാതെ...
രസം കൊള്ളിക്കുന്നതും വികാരപ്പെടുത്തുന്നതുമായ ചാറ്റിങ്ങിൽ മുഴുകുമ്പോൾ ഓർക്കണമായിരുന്നു... അവസാനം എവിടെ ചെന്നെത്തി നിൽക്കുമെന്ന്...
ആരാണ് ഉത്തരവാദി...? 
ചില സമയാസന്ദർഭങ്ങളിൽ മാതാപിതാക്കളും..
പിന്നെ നീയാണ് ഏറ്റവും ശരിയെന്ന് അഹങ്കരിച്ച എന്നിലെ ഞാനും നിന്നിലെ നീയും...
ആ വികലമായ വിവേചനബുദ്ധിയും...
ഇത്തരം പോസ്റ്റുകൾ സ്വതവേ ആരും ഇഷ്ടപ്പെടണമെന്നില്ല...വായിക്കണമെന്നുമില്ല...
വരികളിൽ പ്രണയവും...ഒപ്പം പെണ്ണെഴുത്തും മാത്രം ഇഷ്ടപ്പെടുന്നവർ തീർത്തും വായിക്കേണ്ടതില്ല...
എത്രമാത്രം വിഷയാസ്പദമാണെങ്കിലും പോലും...സംഭവങ്ങൾക്കല്ല...
ചില പേരുകൾക്കും..രൂപഭാവങ്ങൾക്കുമാണ് ആഭിമുഖ്യം....
എന്നത് വേറെ കാര്യം...!

2020, ഡിസംബർ 7, തിങ്കളാഴ്‌ച

തിരിച്ചറിയാനാവാതെ....

സ്നേഹം,സൗഹൃദം,ബന്ധങ്ങൾ എന്നും എവിടെയും വിലപ്പെട്ടതാണ്...!കൊടുത്താൽ കിട്ടും...!കിട്ടണം ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...ചിലപ്പോൾ അങ്ങനെയാണ് അത്...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,എപ്പോൾ എന്നറിയാതെ കടന്നു വരുന്നു.  ചിലപ്പോൾ സന്തോഷവും,സങ്കടവും,വേദനകളും,വേർപാടും മാത്രം നൽകി അതിൽ ആരൊക്കെയോ...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തിൽ ഒരു കൈയ്യൊപ്പിട്ട ശേഷം... ഈ വിട പറഞ്ഞു പോകുന്ന ആരൊക്കെയോ ആണ്.വേർപാടിന്റെ നൊമ്പരം നൽകുക എന്ന് മാത്രം.നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല...ചില കഥകൾ പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ...അടുത്തത് എന്ത് എന്ന് അറിയാനാവാതെ...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ...ചില സൌഹൃദങ്ങൾ ദൂരമോ, നിറമോ,ഒന്നും അറിയാതെ സമാന്തരങ്ങളിൽ, സമാനതകളിൽ ഒത്തു ചേരുന്നു...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു... നമ്മൾ ചിലരോടൊക്കെ പറയും"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നു......നിന്റെ സൗഹൃദം എനിക്ക്‌ വളരെ വിലപ്പെട്ടതാണ് എന്നൊക്കെ...അതെ...ഓരോ ബന്ധവും വിലപ്പെട്ടതാണ്..പക്ഷേ...ചിലർക്കേ അത് തിരിച്ചറിയാൻ കഴിയൂ...എന്ന് മാത്രം...!
മിഴിനീർ തുള്ളികൾ പറയാനാഗ്രഹിച്ച,...?പറഞ്ഞു തീർന്നിട്ടില്ലാത്ത ഒരുപാടു കാര്യങ്ങൾ.... ആ ഓർമ്മകൾ മനസ്സിലൂടെ കടന്നു വരുമ്പോൾ.. നഷ്ടങ്ങളുടെ ധ്വനിയാണവയ്ക്ക്.....പക്ഷെ അതെല്ലായിപ്പോഴും നമ്മുടെ  മനസ്സിനെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കും.....തടയാൻ നമുക്കാവുകയുമില്ല....

2020, ഡിസംബർ 6, ഞായറാഴ്‌ച

ചിരസ്ഥായിയായ സൗഹൃദങ്ങൾ

ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്കാന്തി കറങ്ങിതിരിഞ്ഞ് ആധുനീക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറിപ്പോകുന്നു.
നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യം അഭിനവ സൗഹൃദത്തിന് ഉൾപ്രേരണയാകുമോ...?അറിയില്ല.
നാമൊക്കെ പഴമയുടെ നൊമ്പരവും...ആധുനികതയുടെ താളവും ചിറകിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു...അക്ഷരങ്ങൾ പലപ്പോഴും മഴ പോലെ പെയ്തിറങ്ങും..ചിലർക്ക് നോവും,ചിലർക്ക് കുളിരും,ചിലർക്ക് ഒരു നനുത്ത തലോടലുമായി..പക്ഷേ ആ നോവിനും ഒരു സുഖമുണ്ടാകും...ഒരു വ്യത്യസ്ഥമായ അനുഭൂതിയുണ്ടാകും...ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറിയിടുന്നു...എന്തൊക്കെയോ...
എങ്ങനെയൊക്കെയോ....
പക്ഷേ...എല്ലാറ്റിനും അപ്പുറം......
എന്തോ ഒന്ന്....ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നു....
ഒന്നും...ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ...
....നന്ദി...ഒരായിരം

ഓർക്കുമോ എപ്പോഴെങ്കിലും

ഓർക്കുമോ...എപ്പോഴെങ്കിലും ....! 
എന്ന ചില ഓട്ടോഗ്രാഫ് വരികൾക്കിപ്പുറത്തു കൂടെ....ക്ലാസുകളിൽ അടുത്തിരുന്നവരും...അപ്പുറവും ഇപ്പുറവുമായി പല ബെഞ്ചിലും ഇരുന്ന് സൗഹൃദങ്ങൾ പങ്കിട്ട നമ്മിൽ പലരും പല വഴികളിലൂടെ കടന്നു പോയ നമ്മുടെയൊക്കെ ജീവിതയാത്ര... ഈ യാത്ര ഇന്നെവിടെ എത്തി നിൽക്കുന്നു എന്നതിനപ്പുറം എവിടെയൊക്കെയോ തട്ടി തടഞ്ഞ് എങ്ങോട്ടൊക്കെയോ ഒഴുകി പോവുകയാണ്...ചിലരിൽ ആരൊക്കെയോ ഇന്നില്ല...ചിലരെ നമ്മൾ യാത്രയിൽ കണ്ടിട്ടും തിരിച്ചറിയാതെ പോയി...പലപ്പോഴായി ചിലർ മാത്രം ഒരു നിമിഷനേരമെങ്കിലും വഴിയരികിൽ വെച്ച് സൗഹൃദം പങ്കിട്ടതും ഒരു ഓർമ്മ മാത്രമാണ്...കാലത്തിന്റെ രൂപമാറ്റമോ...ജരാനരകളോ....ജീവിത പ്രാരാബ്ദമോ എന്തോ നമ്മിൽ പലർക്കും ഒരുപാട് മാറ്റങ്ങളായി.....
കഴിഞ്ഞുപോയ കാലവും....
കൊഴിഞ്ഞു വീണ ഇലകളും ഒരർത്ഥത്തിൽ പറഞ്ഞാൽ ഒരേപോലെ.ഒരിക്കലും വീണ്ടെടുക്കാനോ..
കൂട്ടിച്ചേർത്തുവെക്കാനോ കഴിയില്ല എന്നതല്ലേ സത്യം.ഇന്നലെകളെ പിന്തള്ളി നാളെകൾ മാത്രം സ്വപ്നം കണ്ട് മുന്നോട്ട് പായുന്നു നാം.
പോയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്നെത്തിനോക്കിയാൽ..
ഒരു വിചിന്തനം നടത്തിയാൽ...
സന്തോഷ-സന്താപ നിമിഷങ്ങളുടെ സമ്മിശ്രമായ ഓർമ്മകൾ നമ്മെ തഴുകിയും,തലോടിയും..
ഒപ്പം മിഴികൾ നിറച്ചും കടന്നുപോകുന്നത് അനുഭവിച്ചറിയാൻ കഴിയും.
ഒരുപക്ഷേ സ്വന്തമെന്ന് കരുതിയിരുന്ന...
ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ ചില ബന്ധങ്ങളുടെ കണ്ണികൾ അകന്നു പോയതിന്റെ നൊമ്പരം...
വിരഹം.... വേർപാട് അങ്ങിനെ പലതും...
പിന്നെയും മനുഷ്യൻ പരക്കം പായുന്നു.
കൂടിച്ചേർന്നിരുന്നതിനെ വേർപ്പെടുത്തി...
കുടുംബബന്ധങ്ങൾ തകർത്ത്..
പലതിനേയും ഉന്മൂലനം ചെയ്ത്..
മുന്നിൽ പോകുന്നവരെ തട്ടി മാറ്റി..
പിന്നാലെ വരുന്നവരെ പരിഗണിക്കാതെ ഇനിയും പലതും വെട്ടിപിടിക്കാൻ മുന്നോട്ട് പായുമ്പോൾ പലരും ഓർക്കുന്നില്ല.
അവരവരുടെ നഷ്ടങ്ങൾ..
ഈ യാത്ര എവിടെ വരെ എന്നും അറിയില്ല...
ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്നൊരു ഉറപ്പും ആർക്കുമില്ല.. 
ജീവിതം മധ്യാഹ്നവും കഴിഞ്ഞ് അസ്തമയത്തോട് അടുക്കുമ്പോഴാണ്
നേടിയതൊന്നും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്ന ഓർമ്മ...നമ്മിൽ നുരപടർത്തുക..
ചിന്തിക്കാൻ പ്രേരിപ്പിക്കുക...
അതുവരെയും ഓരോരുത്തരുടെയും ചിന്ത നേട്ടങ്ങളെക്കുറിച്ച് മാത്രമായിരുന്നു..
കയ്യിലൊന്നുമില്ലാതെ ജനിക്കുന്നതും...
അവസാനം നേടിയതൊന്നും കൊണ്ടുപോകാൻ കഴിയാതെ യാത്ര തിരിക്കേണ്ടി വരുന്നവരാണ് നാമെന്ന ബോധം ജീവിതത്തിലുടനീളം മനപ്പൂർവ്വം മറന്നാണ് ഓരോരുത്തരും മുന്നോട്ട് പായുന്നത്..
ജീവിത ബന്ധങ്ങളുടെ കണ്ണികൾ എവിടെയെങ്കിലും അറ്റുപോയിട്ടുണ്ടെങ്കിൽ അത് വിളക്കിച്ചേർക്കാൻ സമയവും...സന്ദർഭവും കാത്ത് നിൽക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ.....
ജീവിതാനുഭവങ്ങളുടെ പകർത്തിയെഴുത്ത് അതൊരിക്കലും...എത്ര എഴുതിയാലും  പൂർണ്ണമാകില്ലെന്നറിയാം.പുനർവായന വേണ്ടത് നമ്മുടെയൊക്കെ പോയകാലത്തിന്റെ...
ജീവിതത്തിന്റെ തന്നെയും പിന്നാമ്പുറങ്ങളിലേക്കാണ്..അവിടെ ഓർത്തെടുക്കാൻ പലതുമുണ്ടാകും...നല്ലതും,ചീത്തയും. വേർതിരിച്ചെടുക്കണം എന്നു മാത്രം...!
ചിരസ്ഥായിയായ സൗഹൃദങ്ങൾ മെനഞ്ഞെടുക്കുന്നതിൽ പഴയ തലമുറക്കുണ്ടായിരുന്ന ശുഷ്കാന്തി കറങ്ങിതിരിഞ്ഞ് ആധുനീക യുവത്വത്തിന്റെ നേർക്കെത്തുമ്പോൾ അത് വെറും പഴങ്കഥയായി മാറിപ്പോകുന്നു.
നഷ്ടപ്പെട്ടുപോയ പഴമയുടെ നൈർമ്മല്യം അഭിനവ സൗഹൃദത്തിന് ഉൾപ്രേരണയാകുമോ...?
അറിയില്ല.
നാമൊക്കെ പഴമയുടെ നൊമ്പരവും...ആധുനികതയുടെ താളവും ചിറകിലേറ്റി ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു...അക്ഷരങ്ങൾ പലപ്പോഴും മഴ പോലെ പെയ്തിറങ്ങും..ചിലർക്ക് നോവും,
ചിലർക്ക് കുളിരും,ചിലർക്ക് ഒരു നനുത്ത തലോടലുമായി..പക്ഷേ ആ നോവിനും ഒരു സുഖമുണ്ടാകും...ഒരു വ്യത്യസ്ഥമായ അനുഭൂതിയുണ്ടാകും...ഹൃദയത്തിൽ ആരോ മുള്ള് കൊണ്ട് കോറിയിടുന്നു...എന്തൊക്കെയോ...
എങ്ങനെയൊക്കെയോ....
പക്ഷേ...എല്ലാറ്റിനും അപ്പുറം......
എന്തോ ഒന്ന്....ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്നു....എന്തൊക്കെയോ ഇനിയും എഴുതണമെന്നുണ്ട്...സൗഹൃദങ്ങൾക്കിടയിൽ പലരും പറയാൻ കഴിയാതെ ബാക്കി വെച്ച എന്തൊക്കെയോ ഓരോരുത്തരുടെയും മനസ്സിന്റെ അടിത്തട്ടിൽ ഘനീഭവിച്ചു ഇപ്പോഴും കിടക്കുന്നുണ്ടാകും....അല്ലേ...?
ഒന്നും...ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ... എന്ന ചിന്തയോടെ....
....നന്ദി...ഒരായിരം
നമുക്ക് വീണ്ടും തുടരാം....സൗഹൃദങ്ങളിലൂടെ...സൗഹൃദങ്ങളിലേക്ക്....പോയകാലത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു യാത്ര.....അല്ലേ....?
               

ഓർമ്മത്തെറ്റ്

ഇന്നിലെ പലതും ഒരോർമ്മത്തെറ്റായി തീരുമോ..?മനുഷ്യനും...മനുഷ്യത്വത്തിനും..വിലയില്ലാത്ത കാലത്ത് വ്യക്തിത്വം എന്തിന്..?ഓരോ ജീവിതവും ഒരു നേർരേഖ പോലെയാണ്...ചിലത് തമ്മിൽ എവിടെയെങ്കിലും വെച്ച് കൂടിച്ചേരും...ചിലത് ഒരിക്കലും കൂടിച്ചേരുകയുമില്ല.ചിന്തകളിൽ എന്തൊക്കെയോ കൂടിപിണയുന്നു..വ്യക്തമല്ല ഒന്നും..
കനവ് നിനവാകുകയും...നിനവ് ഓർമ്മകളാകുകയും ചെയ്യുമ്പോൾ..പലപ്പോഴും വിഡ്ഢിവേഷം എടുത്തണിയാതെ തന്നെ പിന്മാറേണ്ടി വരും...
ഒരുപക്ഷേ ജീവിതത്തിൽ നിന്ന്...അല്ലെങ്കിൽ ബന്ധങ്ങളിൽ നിന്ന്..
ഓരോ വാക്കുകൾക്കും അധീതമായി...എന്തൊക്കെയോ ചുരുളഴിഞ്ഞേക്കാം..
അത് എപ്പോൾ...എങ്ങിനെ..? വ്യക്തമല്ല...ഒന്നും..ജീവിതത്തിലെ കണക്കുകൂട്ടലുകൾ എവിടെയൊക്കെയോ പിഴവ് പറ്റുന്നു...ഒരിക്കലും ശരി വരാതെ...!

ഓർമ്മകൾക്ക് മരണമുണ്ടോ..?

ഓർമ്മകൾക്ക് മരണമുണ്ടോ......?
അതോ...ചിന്തകൾക്ക് സ്വയം ജീവൻ നൽകുന്നതോ... ?
അതോ ചിന്തകൾ മരിക്കുമ്പോഴാണോ..ഓർമ്മകൾക്ക് ജീവൻ വെക്കുന്നത്..? വ്യക്തമല്ലാത്ത ഒന്ന് ഇവക്കിടയിലുണ്ടാകും....അതെന്തോ...!
ഓരോ തിരയും തഴുകി തലോടി കടന്നു പോകുമ്പോൾ...
ചിലപ്പോൾ കടൽക്കരയിലെ മണൽതരികൾക്ക് പോലും ഇന്നലെകളെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.
ഒന്നുകിൽ വിദ്വേഷത്തിന്റെ....
വിരഹത്തിന്റെ.....
നഷ്ടബോധത്തിന്റെ...അങ്ങിനെ എന്തൊക്കെയോ..ശ്രദ്ധയോടെ കാതോർത്താൽ ചിലരത് തിരിച്ചറിയും..
ചിലപ്പോൾ ചില മനുഷീകബന്ധങ്ങളും ഇങ്ങനെയാണ്..
അറിയാൻ ശ്രമിച്ചാൽ...അകന്നു പോകും..
പറയാൻ ശ്രമിച്ചാൽ..കേൾവിക്കാരല്ലാതാകും...
ജീവിതത്തിലെ ഓരോ ബന്ധങ്ങളും അദൃശ്യമായ ഒരു നൂലിഴകൊണ്ട് ബന്ധിപ്പിക്കപ്പെട്ടത് പോലെയാണ്..വളരെ നേർത്തതുമാണത്...ഒരിക്കൽ അകന്നാൽ ...പരിശ്രമിച്ചാൽ വീണ്ടും ചിലപ്പോൾ കൂട്ടിചേർക്കാൻ കഴിഞ്ഞേക്കും...
പക്ഷേ ഇഴയൊന്ന് അറ്റുപോയാൽ..പിന്നീടൊരിക്കലും പഴയപോലെ കുട്ടിച്ചേർക്കാൻ കഴിഞ്ഞെന്നു വരില്ല....അതിനെത്ര ശ്രമിച്ചാലും...നന്മയുടെ മികവുള്ള ഓരോ
ബന്ധവും തകരാതിരിക്കട്ടെ...!!

ജീവിതത്തിന്റെ നാൾവഴി

ജീവിതത്തിന്റെ തിരശ്ശീല തന്നെ കെട്ടിയുയർത്തപ്പെട്ടിരിക്കുന്നത്...
ബന്ധങ്ങളുടെ കെട്ടുറപ്പിലാണ്..
കാഴ്ചയിൽ ഗോചരമെങ്കിലും...
ഒരു നൂലിഴ ബന്ധം പോലെ...
അത് താങ്ങിയും തലോടിയും നമ്മെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
സ്ത്രീക്ക് എന്നും ഒരു പരിത്യാഗിയുടെ പരിവേഷമാണ്..
കാരണം അവൾ സർവ്വവും...
സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു...
പക്ഷേ അതും ഒരു പരിധി വരെ മാത്രമെന്നത് പലരും...
എന്തിനേറെ ചില ഭർത്താക്കന്മാർ വരെ മറന്നുപോകുന്നു...
ചില ഘട്ടങ്ങളിൽ അവൾ ഒരു സംഹാരരുദ്രയെപ്പോലെയും ആയിത്തീരും..
ചില സന്ദർഭങ്ങളിൽ മാത്രം...
പക്ഷേ...ഈ പറഞ്ഞതിൽ ഒന്നിലും പെടാത്ത ചിലരും ഉണ്ട്.
കാണുന്ന കാഴ്ചയിൽ നിന്നും...
അനുഭവങ്ങളിൽ നിന്നും ഒരു പാഠവും ഉൾക്കൊള്ളാത്ത ഒരു ജനത നമുക്കിടയിൽ വളർന്നു വരുന്നുണ്ട്..
തെറ്റിനെ ശരിയായും...ശരിയെ തെറ്റായും ഉള്ളിലേക്കാവാഹിക്കുന്ന ചിലർ..
ഇവിടെ തത്വ-സംഹിതകൾക്കോ.....
വ്യക്തിഭദ്രതക്കോ...
അഭിപ്രായങ്ങൾക്കോ സ്വീകാര്യത നൽകാത്ത ചിലർ. 
കാരണം...
ഞാനാണ്...ശരി...എന്റെ ചിന്തയും പ്രവർത്തിയുമാണ് ശരി എന്ന..മിഥ്യധാരണയാണ് പുലർന്നു പോരുന്നത്.
സ്വന്തം അനുഭവങ്ങളിൽ നിന്ന് മാത്രമല്ല....
മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും...
അവരുടെ അഭിപ്രായങ്ങളിൽ നിന്നും 
ഒരു നല്ല പാഠം ഉൾക്കൊള്ളുന്നവനാണ് യദാർത്ഥ വിജയി..
തെറ്റുകുറ്റങ്ങൾ അത് എല്ലാവരിലും ഉണ്ട്...പക്ഷേ...അത്..തിരിച്ചറിയാനുള്ള ചിന്താശേഷി ഉണ്ടാകണമെന്ന് മാത്രം...
ചില അടുപ്പങ്ങൾ നെഞ്ചിലേറി കഴിഞ്ഞാൽ...പലതും മറക്കുന്നു..
ഒരുമിച്ചു കഴിഞ്ഞു കൂടിയ സഹോദരങ്ങൾ..
താരാട്ടുപാടിയുറക്കിയ മാതൃ-പിതൃ ഹസ്തങ്ങൾ...
അവരുടെ പരിരംഭണം...എല്ലാമെല്ലാം മറവിയുടെ മാറാലക്കു പിറകിൽ തട്ടി മൂടുന്നു ഇന്നിലെ ചിലർ. 
കഴിഞ്ഞുപോയതും...
വരാൻ പോകുന്നതും എന്താണെന്ന്...
തിരിച്ചറിയാത്ത ഇവരൊക്കെയും...
നാളെകളിൽ എവിടെ എത്തിച്ചേരും എന്നത്...കണ്ടറിയണം...!

തിരിച്ചറിവിന്റെ പ്രസക്തി

നമ്മുടെ വാക്കുകള്‍ പൊള്ളയാകുന്നുവെന്ന് അപരന് തോന്നിയാല്‍ ബന്ധം അകലും. മനസ്സില്‍ നിന്ന് ഉറവയെന്നോണം ഒഴുകി വന്ന് ചുണ്ടുകളിലൂടെ പുറത്തു വരുന്ന സ്‌നേഹം നിറഞ്ഞ, കരുണ വഴിയുന്ന തരത്തിലാവണം അത്. ഒരു നല്ല വാക്കുകൊണ്ട് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞെന്നു വരും. പ്രയോഗിക്കേണ്ട അവസരത്തില്‍ അതു പ്രയോഗിക്കാതിരുന്നാല്‍ സാമ്രാജ്യം നഷ്ടപ്പെടുകയും ചെയ്യും.ഇന്നിലെ ചില ബന്ധങ്ങളിൽ ചിലപ്പോൾ ഉള്ള് തുറന്ന് പറഞ്ഞാൽ...അത് കളവായും,നുണ പറഞ്ഞാൽ അത് സത്യമായും സ്വീകരിക്കും.
ജീവിതത്തിൽ ഉടലെടുക്കുന്ന ഓരോ ബന്ധങ്ങൾക്കും സ്വീകാര്യമാകണമെന്നില്ല.
പക്ഷേ ചിലതിന് മൂല്യം കൂടും...ചിലത് പാതി വഴിയിൽ അവസാനിക്കും..എല്ലാത്തിനും ഉപരി നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയണം..ഒരു മനുഷ്യായുസ്സിന്റെ നിമ്ന്യോതികൾ ഒക്കെ പിന്നിട്ട് കഴിയുമ്പോഴായിരിക്കും...നമ്മിൽ പലരും,പലതും തിരിച്ചറിയുക...പക്ഷേ ...ആ തിരിച്ചറിവിന് പ്രസക്തിയുണ്ടാകില്ല...!

ഒർമ്മകൾക്ക് പലപ്പോഴും മരണമില്ല

ഓർമ്മകൾക്ക് പലപ്പോഴും മരണമില്ല..
ഇടവേളകളിൽ ഉയിർത്തെഴുന്നേൽക്കുന്ന ഒരു മയക്കം മാത്രം...
ഓർക്കുകയാണ് ചില സൗഹൃദത്തെക്കുറിച്ച്.
സ്വയം സൃഷ്ടിച്ച ഒരു തുണ്ട് സമുദ്രത്തിൽ..എപ്പോഴൊക്കെയോ കണ്ടുമുട്ടുന്നു...ചിലപ്പോ വല്ലാതടുത്തു...ചിലപ്പോ വല്ലാതെ അകന്ന്...
പക്ഷേ ഇന്ന് ഓരോ സൗഹൃദവും ഒറ്റപ്പെട്ട ദ്വീപുകളാണ്.അവരവരുടെ ഭൂപടങ്ങളിൽ...അടയാളപ്പെടുത്താനാവാത്ത ഓരോ ദ്വീപുകൾ.
അടുപ്പം കൊണ്ട് അകൽച്ചയും....അകൽച്ച കൊണ്ട് വിസ്‌മൃതിയും സൃഷ്ടിക്കാത്തതാണ് യഥാർത്ഥ സൗഹൃദം എന്ന് എന്തേ മറന്നുപോയീ..?

ബന്ധങ്ങള്‍ പളുങ്കുപാത്രങ്ങള്‍ ആണ്; സൂക്ഷിച്ചില്ലെങ്കില്‍ താഴെ വീഴുക മാത്രമല്ല ചിന്നിച്ചിതറുകയും ചെയ്യും


പ്രണയമായാലും സൗഹൃദമായാലും രക്തബന്ധമായാലും ആധുനികലോകത്ത് അതിന്റെ പ്രാധാന്യങ്ങ‌ൾ കുറഞ്ഞു വരുകയാണ്. പൊതുവെ ഇപ്പോൾ ബന്ധങ്ങ‌ൾക്ക് ആയുസ് കുറവാണ്. ഇങ്ങനെ തകരുന്ന ബന്ധങ്ങ‌ൾ നമ്മുടെ മനസ്സിനെ ആഴത്തിൽ മുറിവേ‌ൽപ്പിക്കുകയും ചെയ്യും. കരകയറാൻ ആകാത്തവിധത്തിൽ തകർന്നുപോകും. ബന്ധങ്ങ‌ളെ മുറുക്കെ പിടിച്ചാൽ ഈ തകർച്ചയേയും തോൽവിയേയും ഒഴുവാക്കാവുന്നതേയുള്ളൂ. ഇണക്കങ്ങ‌ളും പിണക്കങ്ങ‌ളും എല്ലാം ഒത്തുചേർന്നതാണ് ബന്ധങ്ങൾ. എന്നാൽ പിണക്കങ്ങ‌ൾ അതിരുകടന്നാൽ തിരിച്ചുപിടിക്കാൻ കഴിയാത്ത രീതിയിൽ അകന്നുപോകും എല്ലാവരും.

ചെറിയ തമാശകളിലൂടെയും  കുസൃതികളിലൂടെയും പൊട്ടിപ്പോകാതെ കാത്തു സൂക്ഷിക്കേണ്ടിയിരുന്ന ബന്ധം ചെറിയ ചെറിയ ഈഗോകളുടെ പുറത്ത് തച്ചുടയ്ക്കുകയാണ്, നമ്മുടെ നിത്യജീവിതത്തിലും ചിലപ്പോഴൊക്കെ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. സൌഹൃദത്തില്‍, പ്രണയത്തില്‍, ദാമ്പത്യത്തില്‍ അങ്ങനെ ബന്ധം വഷളാകുന്ന രംഗങ്ങളും രീതികളും മാറുമെന്ന് മാത്രം.

 ഏതൊരു ബന്ധത്തിലും, അത് സൌഹൃദമായാലും പ്രണയമായാലും ദാമ്പത്യമായാലും ഒരു കുഞ്ഞുകരുതല്‍ ആണ് പങ്കാളി അല്ലെങ്കില്‍ സുഹൃത്ത് ആഗ്രഹിക്കുന്നത്. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ ഒന്നും നഷ്‌ടപ്പെടാന്‍ ഇല്ലെങ്കിലും ആ ഒരു കരുതല്‍ നല്കാന്‍ മടി കാണിക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. എന്തിനിത്ര അധികം മസില്‍ പിടിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒരു വിഡ്‌ഢിച്ചിരി ആയിരിക്കും എന്നത് സുനിശ്ചിതം.

 കാര്യങ്ങള്‍ തുറന്നുപറഞ്ഞുള്ള സൌഹൃദത്തിലോ പ്രണയത്തിലോ ദാമ്പത്യത്തിലോ പെട്ടെന്നൊരു ഉലച്ചില്‍ വീഴില്ല. പക്ഷേ, ഒരാള്‍ മന:പൂര്‍വ്വം തിരക്ക് സൃഷ്‌ടിക്കുകയും പങ്കാളിയുടെ അടുത്ത് സംസാരിക്കാന്‍ പോലും സമയം ഇല്ലാത്തവിധം ബിസിയാണെന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്നിടത്ത് ബന്ധത്തിന്റെ ആഴവും മൃദുത്വവും നഷ്‌ടപ്പെടുകയാണ്. അത്, പയ്യെപ്പയ്യെ സ്വയം കെട്ടിയുണ്ടാക്കുന്ന ഭാവനയുടെ ലോകത്തും സ്വയം സൃഷ്‌ടിച്ചെടുക്കുന്ന കാരണങ്ങളുടെ ശരിപക്ഷത്തുമായിരിക്കും. അതുകൊണ്ടു തന്നെ, ഒരു ബന്ധം അത് എന്തു തന്നെയായാലും തുറന്നുപറച്ചിലാണ് അതിന്റെ നിലനില്പിന് അത്യാവശ്യം വേണ്ടത്.

 ന്യൂ ജനറേഷന്‍ ബന്ധങ്ങള്‍ എല്ലാം ചാറ്റ് ബോക്സിലും ഫോണ്‍ വിളികളിലും തളിരിടുന്നതും വളരുന്നതുമാണ്. ഒരു അനിഷ്‌ടം ഉണ്ടായാല്‍ ചാറ്റ് ബോക്സിലെ ‘ടാറ്റ ബൈ ബൈ’യില്‍ തീരുന്ന ബന്ധങ്ങളാണ് ഇവയില്‍ മിക്കതും. പരസ്പരം ഒന്നു കാണാനോ മനസ്സു തുറന്ന് സംസാരിക്കാനോ പലര്‍ക്കും സമയമില്ല. അതുകൊണ്ടു തന്നെ, താനെന്ന വ്യക്തിയെക്കുറിച്ച് പങ്കാളിക്ക് വ്യക്തത നല്കാന്‍ മിക്കവര്‍ക്കും കഴിയുന്നില്ല. ഒരു ആപത്തുണ്ടായാല്‍ താന്‍ വിശ്വസിക്കുന്ന സുഹൃത്ത്, പ്രണയിക്കുന്നയാള്‍, ജീവിതപങ്കാളി ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള എത്രപേരുണ്ടാകും ?

വിപരീത സാഹചര്യങ്ങളെ മനോഹരമായി കൈകാര്യം ചെയ്യുന്നിടത്താണ് ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള മിടുക്ക് വിലയിരുത്തപ്പെടുക. കാര്യങ്ങള്‍, പല രീതിയില്‍ അവതരിപ്പിക്കാം, അതുകൊണ്ടു തന്നെ കേള്‍ക്കുന്നയാള്‍ക്ക് തന്നെ വിലമതിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കാന്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഒരു സൌഹൃദവും ബന്ധവും ഒരിക്കലും നശിക്കുകയില്ല.

ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ സഹയാത്രികര്‍ ഉണ്ടാകും. ഒന്നാം ക്ലാസില്‍ ഒപ്പമുണ്ടായിരുന്നവര്‍ ആയിരിക്കില്ല ഇപ്പോള്‍ നമ്മുടെ ഒപ്പമുണ്ടാകുക. ആരും നമ്മോടൊപ്പം എല്ലാക്കാലത്തും ഉണ്ടാകുകയുമില്ല. യാത്രയില്‍ വേര്‍പിരിയല്‍ സ്വാഭാവികമാണ്, അതിനെ ചിരിച്ചുകൊണ്ടു തന്നെ നേരിടുക. ജീവിതത്തില്‍ ചില ആളുകള്‍ വരുന്നത് ഒരു അനുഗ്രഹമായാണ്, എന്നാല്‍ മറ്റുചിലര്‍ പാഠം പഠിപ്പിക്കാന്‍ ആയിരിക്കും വരിക. (കടപ്പാട്)