ബന്ധങ്ങൾ വഴിയകലുമ്പോൾ
**********************************
ചില ബന്ധങ്ങൾ ചില സൗഹൃദങ്ങൾ കൂട്ടിച്ചേർക്കാൻ ശ്രമിച്ചാലും അകലേക്ക് തെന്നിമാറി കൊണ്ടേയിരിക്കുന്നു.
പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.
ഹൃദയബന്ധങ്ങൾക്ക് ഇരുപാട് വിലകൽപ്പിച്ചിരുന്നു. ജീവിത യാദാർത്ഥ്യങ്ങളുടെ നെർപ്പോടിൽ ഉരുകി തീരുമ്പോഴും ഹൃദയത്തിനുള്ളിൽ ഒരു ചെറിയ വിശ്വാസമുണ്ടാകും.പക്ഷേ ആ വിശ്വാസം ചിലപ്പോഴൊക്കെ തെറ്റിപ്പോയേക്കാം.ഇതു വരേയുള്ള ജീവിതത്തില ആരും..ഒന്നുമായിരുന്നില്ലായെന്ന്.അപ്പോഴാണു സ്വയം പുഛം തോന്നുക.
അല്ലെങ്കിൽ തന്നെ എന്തെങ്കിലുമൊക്കെ ആവാൻ താൽപ്പര്യവുമുണ്ടായിരുന്നില്ലല്ലോ..? മണൽപ്പരപ്പിലെ വെയിലിന്റെ ചൂടിനേക്കാളും ഉരുകിയൊലിക്കുന്ന അവസ്ഥയിൽ സ്വന്തമായി കെട്ടിയുയർത്തിയ പുറന്തോടിൽ നിന്നും പുറത്താക്കപ്പെട്ട അവസ്ഥ.ഒരു പക്ഷേ അതായിരിക്കും അവസാനത്തേക്ക് മാറ്റി വെച്ചത്.ഇത് വരേയും വല്ലത്തൊരഹങ്കാരമായിരുന്നു.ആരൊക്കെയോ ഉണ്ടെന്നും എന്തൊക്കെയോ ആണെന്നും എന്നൊരു തോന്നൽ.ആ മിഥ്യയായ തോന്നലിൽ വല്ലാതെ അഹങ്കാരം തോന്നിയിരുന്നു എന്ന നഗ്നമായ സത്യം.എല്ലം ഒരു വിശ്വാസമായിരുന്നു.വിശ്വസിക്കുന്നതൊന്നും സത്യമാവണമെന്നുമില്ലല്ലോ..?
മുൻപൊരിക്കൽ ഇന്നിന്റെ മാറിലിരുന്ന് ഇന്നലെകളിലെ സന്തോഷങ്ങളുടെ പ്രകാശത്തിനു തിരികൊളുത്തിയ മനസ്സ് ഇപ്പോൾ ഇന്നലെകളുടെ മിഥ്യതയിൽ നിന്ന് ഇന്നിന്റെ യാാർത്ഥ്യങ്ങളിലേക്ക് ഒരു മടക്കയാത്രക്കൊരുങ്ങുകയാണു.
മങ്ങിപോയ ഓർമ്മകളിലെ വിട്ടുപോയ കണ്ണികളെ കൂട്ടിച്ചേർക്കാതെ ഇന്നുകളുടെ യാദാർത്ഥ്യങ്ങളിലേക്ക് ഒരു മടക്കയാത്ര.ഏകനായി..അന്യനെ പോലെ.
അറിഞ്ഞതും...
അറിയാൻ ശ്രമിച്ചതും...
തിരിച്ചറിയാതെ പോയതും ഞാൻ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ