2025 ഒക്‌ടോബർ 31, വെള്ളിയാഴ്ച
2025 ഒക്‌ടോബർ 30, വ്യാഴാഴ്ച
2025 ഒക്‌ടോബർ 26, ഞായറാഴ്ച
2025 ഒക്‌ടോബർ 25, ശനിയാഴ്ച
2025 ഒക്‌ടോബർ 22, ബുധനാഴ്‌ച
2025 ഒക്‌ടോബർ 21, ചൊവ്വാഴ്ച
2025 ഒക്‌ടോബർ 20, തിങ്കളാഴ്ച
2025 ഒക്‌ടോബർ 19, ഞായറാഴ്ച
2025 ഒക്‌ടോബർ 18, ശനിയാഴ്ച
2025 ഒക്‌ടോബർ 15, ബുധനാഴ്‌ച
2025 ഒക്‌ടോബർ 13, തിങ്കളാഴ്ച
2025 ഒക്‌ടോബർ 12, ഞായറാഴ്ച
2025 ഒക്‌ടോബർ 11, ശനിയാഴ്ച
2025 ഒക്‌ടോബർ 8, ബുധനാഴ്‌ച
വീണ്ടും ഒരു യാത്ര....
ഏതോ ഒരു ജന്മത്തിന്റെ ഊടും പാവും പേറിയുള്ള ഈ യാത്ര തുടങ്ങിയിട്ട് കാലം ഒരുപാടായി.ഇതുവരേം എവിടേയും ചെന്നെത്തിയില്ലായെന്നത് ഇതിനിടയിലെ ഒരു സത്യം മാത്രം.ജീവിതം അങ്ങനാ പലപ്പോഴും.ബന്ധങ്ങൾക്കൊരു വിലയുമിലാത്ത കാലം.പലപ്പോഴും നമ്മെ തിരിച്ചറിയാത്ത...മനസിലാക്കാത്ത ചില ബന്ധങ്ങൾ.ഒരുപാടാവേശത്തോടെ ചിലതൊക്കെ നമ്മൾ നെഞ്ചിലേറ്റും.പക്ഷേ കയ്യെത്തും ദൂരത്തെത്തുമ്പോഴേക്കും നമ്മെ അവഗണിച്ച് കൊണ്ട് തള്ളിമാറ്റി ദൂരേക്ക് പോയ് കഴിഞ്ഞിരിക്കും.ഏറ്റവും അടുത്തവർ തന്നെയായിരിക്കും പലപ്പൊഴും മുൻപിൽ.ഇതൊന്നും ചിലരെ ബാധിക്കുന്ന കാരണങ്ങളേ അല്ല.കാരണം ഇന്നൊന്ന്..നാളെ രണ്ട് അതാണല്ലോ പ്രമാണം.
ഇതിനിടയിൽ വ്യക്തിയെന്ത്...?
വ്യക്തിത്വമെന്ത്...?
സൗഹൃദമെന്ത്....?
ബന്ധങ്ങളെന്ത്...
സ്നേഹമെന്ത്...?
മനുഷ്യനെന്ത്...?
പലപ്പോഴും നമ്മുടെ ധാരണകളൊന്നും ശരിയാകണമെന്നില്ലല്ലോ..?
അങ്ങിനെ വേണമെന്ന് നിർബന്ധം പിടിക്കാനും അവകാശമില്ല.
പക്ഷേ...ഓർക്കുക.
ഓരോ ബന്ധവും ഒരു പളുങ്കുപാത്രത്തിനു തുല്യമാണു.ഉടയാതെ..തകരാതെ സൂക്ഷിക്കാൻ ഒരുപാട് ശ്രദ്ധയും കരുതലും വേണം.ഒരിക്കൽ തകർന്നാൽ വീണ്ടുമൊരു കൂട്ടിച്ചേർക്കൽ ഒരിക്കലും സാദ്ധ്യമായില്ലെന്ന് വരാം.
വിരഹമോ...വിരഹാർദ്ദ്രമോ അല്ല.പക്ഷേ എന്തോ ഒന്ന് ഉള്ളിൽ കിടന്ന് വല്ലാതെ തിളച്ച് മറിയുന്നുണ്ട്.
ഒരു കനലായ്....
നോവായ്....
നൊമ്പരമായ്...
അകൽച്ചയിൽ നിന്ന് മത്രമേ ചിലപ്പോഴൊക്കെ ബന്ധങ്ങളുടെ ഇഴയടുപ്പം തിരിച്ചറിയാൻ സാധിക്കൂ.
ഓർമ്മകളുടെ ഘനീഭവിച്ച ഇരുട്ടിലേക്ക് വീണ്ടുമൊരു യാത്ര.
ആരേയും ശല്ല്യപ്പെടുത്താതെ.....
2025 ഒക്‌ടോബർ 7, ചൊവ്വാഴ്ച
ചിന്തകൾ...
ഒരു കടലോളം ആഴമുണ്ട് മനസ്സിന്...
ഒരു കായലോളം തിരയിളക്കമുണ്ടാകും കണ്ണുകൾക്ക്...പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നിക്കുന്ന പലരും ഒരു മലയോളം വലിപ്പത്തിൽ ദുഃഖങ്ങളും...
വ്യഥകളും നെഞ്ചിൽ കൊണ്ട് നടക്കുന്നു എന്നതാണ് യാഥാർഥ്യം.
തമ്മിൽ കണ്ടാൽ പുഞ്ചിരി തൂകുന്ന മുഖങ്ങൾ..
സ്നേഹാന്വേഷങ്ങളും..
ആശംസകളും അർപ്പിക്കുന്ന മനുഷ്യർ...
പുറംമോടിയ്ക്ക് വേണ്ടി പുഞ്ചിരിയ്ക്കുമെങ്കിലും ആർക്കും..ആരെയും അറിയില്ല...
എന്നതാണ് സത്യം..
സൂക്ഷിച്ചു നോക്കിയാൽ കാണാം എന്തൊക്കെയോ...
എവിടെയൊക്കെയോ വെച്ച് നഷ്ടപ്പെട്ടതിന്റെ കണ്ണീർ പാടുകൾ..
പലപ്പോഴും നമ്മിൽ പലരും അങ്ങനെയൊന്നും ആഴ്ന്നു ചിന്തിക്കാനോ...
കാണാനോ ശ്രമിക്കാറില്ല എന്നതും ഒരു യാദാർഥ്യം മാത്രം.
ചില നാളുകൾ കൊണ്ട് സൊരുക്കൂട്ടിയതൊക്കെയും നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടവരുടെ വേദനയിലൂടെ ...
സങ്കടങ്ങളിലൂടെ ...
വ്യഥകളിലൂടെ കടന്നു പോകുമ്പോഴും...
എന്റെ ചിന്തകൾ വിഭിന്നമാണ്...
2025 ഒക്‌ടോബർ 1, ബുധനാഴ്‌ച
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...