2025 ഒക്‌ടോബർ 7, ചൊവ്വാഴ്ച

ചിന്തകൾ...

ഒരു കടലോളം ആഴമുണ്ട് മനസ്സിന്...

ഒരു കായലോളം തിരയിളക്കമുണ്ടാകും കണ്ണുകൾക്ക്...പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നിക്കുന്ന പലരും ഒരു മലയോളം വലിപ്പത്തിൽ ദുഃഖങ്ങളും...

വ്യഥകളും നെഞ്ചിൽ കൊണ്ട് നടക്കുന്നു എന്നതാണ് യാഥാർഥ്യം.

തമ്മിൽ കണ്ടാൽ പുഞ്ചിരി തൂകുന്ന മുഖങ്ങൾ..

സ്നേഹാന്വേഷങ്ങളും..

ആശംസകളും അർപ്പിക്കുന്ന മനുഷ്യർ...

പുറംമോടിയ്ക്ക് വേണ്ടി പുഞ്ചിരിയ്ക്കുമെങ്കിലും ആർക്കും..ആരെയും അറിയില്ല...

എന്നതാണ് സത്യം..

സൂക്ഷിച്ചു നോക്കിയാൽ കാണാം എന്തൊക്കെയോ...

എവിടെയൊക്കെയോ വെച്ച് നഷ്ടപ്പെട്ടതിന്റെ കണ്ണീർ പാടുകൾ..

പലപ്പോഴും നമ്മിൽ പലരും അങ്ങനെയൊന്നും ആഴ്ന്നു ചിന്തിക്കാനോ...

കാണാനോ ശ്രമിക്കാറില്ല എന്നതും ഒരു യാദാർഥ്യം മാത്രം.

ചില നാളുകൾ കൊണ്ട് സൊരുക്കൂട്ടിയതൊക്കെയും നിമിഷനേരം കൊണ്ട് നഷ്ടപ്പെട്ടവരുടെ വേദനയിലൂടെ ...

സങ്കടങ്ങളിലൂടെ ...

വ്യഥകളിലൂടെ കടന്നു പോകുമ്പോഴും...

എന്റെ ചിന്തകൾ വിഭിന്നമാണ്...

അഭിപ്രായങ്ങളൊന്നുമില്ല: