കൃതജ്ഞതാപൂർവ്വം സ്മരിക്കാനും..
അടുപ്പത്തിന്റെ ആഴം കൊണ്ട് ശിരസ്സ് നമിക്കാനും...ഇഷ്ടം കൊണ്ട് ചേർത്ത് പിടിക്കാനും നമ്മുടെയൊക്കെ ജീവിതത്തിൽ കുറെ പേരുണ്ടാകും...അവരിൽ ആരാണ് പ്രധാനി എന്ന് ചോദിച്ചാൽ വ്യക്തമായി ഒരുത്തരം നൽകാൻ നമുക്ക് കഴിയുകയുമില്ല.
ചിലപ്പോൾ...ഒരു വ്യക്തിയോ...
വ്യക്തിത്വമോ ആകാം...
ചിലപ്പോൾ ഒരെയൊരാൾ മാത്രം ഉള്ളിന്റെയുള്ളിൽ പിടിതരാതെ മാറി നിൽക്കുന്നുമുണ്ടാകാം.
നമ്മെ ഒരിക്കലും ശല്യപ്പെടുത്താതെ...പുറമേ കാഴ്ചയിൽ നമൊന്നും അറിയുന്നില്ലെങ്കിലും ഹൃദയം കൊണ്ട് നാം അവരെ ചേർത്ത് പിടിച്ചിട്ടുണ്ടാകുകയും ചെയ്യും.ഒരിക്കലും പറിച്ചെറിയാൻ മനസ്സുവരാതെ...ചില വ്യക്തികൾ അങ്ങനെയുമാണ് എന്നതാണ് സത്യം.
നമ്മുടെയൊക്കെ ജീവിതത്തിൽ യാദൃശ്ചികതകൾക്ക് വളരെയേറെ പങ്കുണ്ട്.
മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെയല്ല പലപ്പോഴും വഴിത്തിരിവുകൾ ഉണ്ടാകുക.
ചിലരെ പരിചയപ്പെടുന്നത് പോലും അങ്ങിനെയാണ്...ചിലർ ജീവിതത്തിന്റെ പാതിദൂരം കൈകോർത്ത് മനസ്സറിഞ്ഞ് കൂടെയുണ്ടാകും...ചിലർ തുടക്കത്തിലോ...പാതിവഴിയിലോ..
യാത്രപോലും പറയാതെ നടന്നകലും...
എന്തിനും...
പരസ്പര വിശ്വാസം എന്ന...
ഒരു ഉള്ളടക്കമാണ്...
ഓരോ ബന്ധത്തിന്റെയും..
ആഴവും... പരപ്പും...
നിർവചിക്കുന്നത്.
ആ ഒരു വിശ്വാസം ഇല്ലെങ്കിൽ...
ഒരിക്കലും കൂടിച്ചേരാത്ത നേർരേഖപോലെയാകും ഓരോ ബന്ധവും..
സ്വന്തം പ്രവർത്തിയും...
സ്വഭാവമഹിമയും അതിന് മൂലകാരണമാണ്...
തുടക്കം കൊണ്ട് അവിശ്വസിച്ച ഒന്നിനെയും നമ്മുക്ക് മാറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല...
കാരണം അവർ അത് തിരുത്താൻ തയ്യാറാകില്ല
എന്നത് തന്നെ.
എല്ലായിപ്പോഴും നൊമ്പരങ്ങളും...
മുറിപ്പാടുകളുമാണ്...
നമ്മെ നാമാക്കുന്നത്...
ഓരോ ജീവിത ബന്ധങ്ങൾക്കിടയിലും ചിലരുണ്ട്..
ഉറങ്ങുന്നവരും...
ഉറക്കം നടിക്കുന്നവരും.
ഉറങ്ങുന്നവരെ നമുക്ക് വിളിച്ചുണർത്താം......
പക്ഷേ.....
ഉറക്കം നടിക്കുന്നവരേയോ....?