അവൾ നൽകിയ സ്നേഹം ഇനിയും
ഒരു തോരാമഴയായി
എന്റെ കൺകളിൽ പെയ്യുമ്പോൾ...
ഒരിക്കൽ എല്ലാമെല്ലാമായിരുന്ന
ഇപ്പോൾ ഒന്നുമല്ലാതായി തീർന്ന എന്നെ ഇനി
എന്നെങ്കിലും ഓർക്കുമോ
എന്നറിയില്ല.
സ്നേഹിച്ചവരെ മറക്കാൻ...
സ്വന്തം മനസ്സിനോട്
പറയേണ്ടി വരുമ്പോൾ...
മനസ്സിൽ ഒളിപ്പിച്ചു വെക്കുന്ന കണ്ണുനീർ തുള്ളികൾ
ജീവിതാവസാനം വരെ
ഹൃദയത്തെ വേദനിപ്പിച്ചു
കൊണ്ടിരിക്കുന്നു.
അവളുടെ സാന്ത്വനവും
ശബ്ദവും,പുഞ്ചിരിയും,
കുസൃതിയും,പിണക്കങ്ങളും,
പിന്നേയുമെന്തൊക്കെയോ...
എല്ലാം ഇപ്പോൾ ഓർമ്മകൾ
മാത്രമായി തീരുന്നു.
രണ്ടായി പകുത്തെടുത്ത ചിന്തയും
തേഞ്ഞു തീരാറായ കുറേ
നഷ്ട സ്വപ്നങ്ങളും.
പിന്നെ യാഥാർത്ഥ്യങ്ങളിലേക്കുള്ള
യാത്രയിൽ..സ്വയമുരുകിത്തീർന്ന
മെഴുകുതിരിപോലെ.,
സ്വന്തമായിരുന്നെങ്കിലും ഇപ്പോൾ
അന്യതയുടെ പതർച്ചയും,
വിരഹത്തിന്റെ കണ്ണീരും...
നഷ്ടപ്പെടലിന്റെ ശ്യൂന്യതയും...
എല്ലാമെല്ലാം എന്റെ...
സ്വന്തമായിരുന്നു.
ഇപ്പോഴും അരണ്ടവെളിച്ചത്തിൽ...
മൂടൽ മഞ്ഞുപോലെ ഉള്ളിൽ
നിറയുന്ന സ്നേഹത്തേയും...
കനം കുറഞ്ഞൊരു
സ്പർശ്ശനത്തേയും..
ഞാൻ തിരിച്ചറിയുന്നു.
എന്നിട്ടും.....??
2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച
ഇന്നും....ഇന്നലെയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ