ജീവിതത്തിൽ പ്രത്യാശകൊണ്ടും...ഇഷ്ടങ്ങൾകൊണ്ടും...
ഞാൻ വരച്ചെടുത്തതോ...വരച്ചു മുഴുവനാക്കാൻ ശ്രമിച്ചതോ ആയ ചിത്രങ്ങൾക്ക് പലപ്പോഴും മിഴിവില്ലാതെ പോയി..എത്രമാത്രം മിഴിവേകാൻ ശ്രമിച്ചാലും പലപ്പോഴും അലങ്കോലമാകുന്നു...
എല്ലാത്തിനും അപ്പുറം പറഞ്ഞറിയിക്കാനാകാത്ത ഒരു ഉണർത്തുപാട്ടിന്റെയോ...വേവിന്റെയോ ബഹിർസ്ഫുരണം...പലപ്പോഴും...പല വിധത്തിലായി മനസ്സിൽ അലയടിച്ചുയരുന്നു...
ചിലപ്പോൾ ശാന്തമായും....ചിലപ്പോൾ ബദ്ധവൈരാഗിയെപോലെയും...
ഇടയ്ക്കെപ്പോഴോ...എന്റെ ഓർമ്മകൾക്ക് മീതെ ആ...മൗനത്തിന്റെ കനത്ത കരിമ്പടം..ചുരുളഴിഞ്ഞു വീഴുന്നു...
2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച
പ്രത്യാശ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ