2026 ഏപ്രിൽ 21, ചൊവ്വാഴ്ച

മരണമില്ലാത്ത ഓർമ്മകൾ

സ്നേഹബന്ധങ്ങൾ എപ്പോഴും
തുടിക്കുന്ന ഹൃദയങ്ങളുടെ താളമാണ്....ഏറ്റവും ബലക്ഷയമായിത്തീരുന്ന സമയത്ത്‌ താങ്ങാവുന്ന കൈകൾ കണ്ടെത്തുക....
ഏറ്റവും വിരൂപമായ നേരത്ത്‌ നിങ്ങളെ കാണുന്ന കണ്ണുകൾ കണ്ടെത്തുക...
ഏറ്റവും മോശമായ അവസ്ഥയിൽ പോലും നിങ്ങളെ സ്നേഹിക്കുന്ന ഹൃദയം കണ്ടെത്തുക.
സ്നേഹവും സൗഹൃദവും കൊതിക്കുന്നവർ വേർപ്പിരിയാതിരിക്കുക.
വേർപ്പിരിയുമെന്നുറപ്പുള്ളവർ സ്നേഹിക്കാതിരിക്കുക.
കാരണം...
നിങ്ങൾ വേർപ്പിരിയുമ്പോൾ..
അവിടെ തോൽക്കുന്നത്‌...
സ്നേഹമാണ്...
സൗഹൃദമാണ്...
നഷ്ടങ്ങളെന്നും ദുഖങ്ങളാണ്.
എന്നാൽ നേട്ടങ്ങൾ നൽകുന്ന സന്തോഷം മറക്കാനാകില്ല.
കണ്ണീരിനുശേഷമുള്ള ഓരോ പുഞ്ചിരിയും ഓരോരുത്തരുടെയും ജീവിതത്തിൽ മരണമില്ലാത്ത ഒരു ഓർമ്മയായി അവരെ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു എന്നതാണ് നഗ്നമായ യാഥാർഥ്യം ....

അഭിപ്രായങ്ങളൊന്നുമില്ല: