ഹൃദയ ബന്ധങ്ങളുടെയും...
ആത്മ ബന്ധങ്ങളുടെയും തകർച്ചക്കിടയിൽ ഇടക്കെപ്പോഴൊക്കെയോ വല്ലാതെ ആഗ്രഹിച്ചു പോയ ഒന്നുണ്ട്...അതെന്റെ സന്തോഷമായിരുന്നു.ഇനി ഒരിക്കലും തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത ഒന്നാണാതെന്നറിയാം..പക്ഷെ,ആഗ്രഹങ്ങളും,പ്രതീക്ഷകളുമല്ലേ ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.ചില ബന്ധങ്ങൾ എത്രവേഗമാണ് ഉൾവലിയുന്നത്.എല്ലാത്തിനും കാലം ഒരു നാൾ ഉത്തരം നൽകും..സ്വന്തങ്ങളും,ബന്ധങ്ങളും,സുഹൃത്തുക്കളും,ശത്രുക്കളുമെല്ലാം ഈറനായ കണ്ണുകളോടെ ഒരു നാൾ മുന്നിൽ വന്ന് നിൽക്കേണ്ടി വരും.കുറ്റപ്പെടുത്താനും,ദേഷ്യപ്പെടാനും,പിണങ്ങാനും,ഇണങ്ങാനും കഴിയാത്ത അവന്റെ നിർജീവമായ ജഢത്തിനരികെ....!
2016, ജൂൺ 29, ബുധനാഴ്‌ച
തിരികെ വരാതെ....
2016, ജൂൺ 28, ചൊവ്വാഴ്ച
മഴത്തുള്ളി
മരുഭൂമി പോലെ വരണ്ടുണങ്ങിയ ഹൃദയഭിത്തിക്കുള്ളിലേക്ക് ഒരുനാൾ അവൾ ഒരു മഴയായ് പെയ്തിറങ്ങി.ഒരു കുളിർതെന്നലായി....ഒരു നനുത്ത തലോടലായ്..പോക..പോകവേ...വരണ്ടുണങ്ങിയ പ്രതലങ്ങളിൽ ...ആഗ്രഹങ്ങളുടെ...ഇഷ്ടങ്ങളുടെ...പ്രതീക്ഷകളുടെ...അങ്ങിനെയെന്തൊക്കെയോ...അതെല്ലാം പുൽ നാമ്പുകളുടെ വേരുകൾ പോലെ കിളിർത്തു തുടങ്ങി.ഇടവേളകളിൽ ..പിണക്കങ്ങളും,ദേഷ്യപ്പെടലും,ഇണക്കവും എല്ലാം കൂടി ഒരു സമ്മിശ്രവികാരമായി കുറെ നാൾ പിന്തുടർന്ന് കൊണ്ടേയിരുന്നു.ഈ ജീവിതത്തിലെ ഏറ്റവും നല്ല സന്തോഷ നിമിഷങ്ങൾ കാലപ്പഴക്കത്തിൽ അരുചിയിൽ ഒരു നാൾ എനിക്കന്യമാകും എന്ന ചിന്ത ചിലപ്പോഴൊക്കെ മനസിലേക്കോടിയെത്തിരുന്നു.പക്ഷെ...പാതി വഴി പോലും എത്തും മുൻപേ എല്ലാം നഷ്ടപ്പെടും എന്നത് ഒരു നഗ്ന യാഥാർത്ഥ്യമായി കണ്മുന്പിൽ വന്നെത്തി നോക്കുമ്പോൾ ...ആ ഒരു അവസ്ഥ എത്ര തയ്യാറെടുപ്പ് നടത്തിയാലും..ഹൃദയതാളം അലങ്കോലമാക്കും.ഹൃദയം കൊണ്ട് ഹൃദയത്തെ അടുത്തറിഞ്ഞവർക്കേ അതെല്ലാം തിരിച്ചറിയൂ...ആ നൊമ്പരം,ദുഃഖം,ആ പിടച്ചിൽ...പിന്നീട് ആ അവസ്ഥയിൽ നിന്നൊരു മോചനം പലർക്കും പെട്ടെന്ന് സാധ്യമായെന്ന് വരില്ല.ഉള്ളിന്റെയുള്ളിൽ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നവർക്കെല്ലേ മോചനത്തിന്റെ ആവശ്യമുള്ളൂ.അല്ലാത്തവർക്ക് ഒന്ന് ഉറങ്ങിയെഴുന്നേറ്റ ആലസ്യമേ ഉണ്ടാകൂ..
ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടുക എന്ന അവസ്ഥ വരുമ്പോൾ ഒരു വല്ലാത്ത വേവലാതിയാണ് ഉണ്ടാവുക.ചിലപ്പോ തോന്നും എന്തിനാ ഇനിയൊരു ജീവിതം .....?
പിന്നെയും ഒരു മഴക്കായ് ഞാൻ...കാത്തിരുന്നു ഒരുപാട് നാൾ.പക്ഷെ എല്ലാ കാത്തിരിപ്പുകൾക്കും അവസാനം അത് എവിടെയോ....ആരിലോ പെയ്തിറങ്ങിയോ....?
2016, ജൂൺ 27, തിങ്കളാഴ്‌ച
അവസാന കയ്യൊപ്പ്
ഇന്നലെകളും...ഇന്നും മാത്രം..
നാളെയെന്നത് ജീവിതത്തിൽ ഉണ്ടാകുമോ...?
ഉറപ്പില്ല.പക്ഷെ,ആഗ്രഹിക്കാം...കാരണം ഒരു കുന്നോളം ആഗ്രഹിച്ചാൽ ഒരു കുന്നിക്കുരുവോളം ലഭിക്കുമെന്ന പ്രത്യാശ.
സത്യത്തിൽ ഇതല്ലേ..?ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് ഉത്തേജനം ആകുന്നത്..നിമിഷങ്ങളും,മണിക്കൂറുകളും,ദിവസങ്ങളും..കൊഴിഞ്ഞു വീഴുമ്പോഴും ഇന്നലെകളുടെ ഓർമ്മകൾ വീണ്ടും ഓടിയെത്തുന്നു.. അവസാന കയ്യൊപ്പ് ചാർത്താനുള്ള സമയം അടുത്ത് വരുമ്പോൾ ഒരു നിസ്സംഗതയാണ് ഉള്ളിൽ.എന്തിനായിരുന്നു...ഇതെല്ലാം.. തുടക്കവും,ഒടുക്കവുമൊക്കെ എങ്ങിനെ ആയാലെന്ത്...?
ഓരോ തീരുമാനവും നല്ലതെന്ന തോന്നൽ ഉണ്ടായാൽ അതാണ് ഏറ്റവും അഭികാമ്യം.
2016, ജൂൺ 26, ഞായറാഴ്‌ച
സ്നേഹം
യാത്ര പറഞ്ഞു പിരിഞ്ഞ് പതിവഴിയിലെത്തുമ്പോഴേക്കും ഒരു പിൻ വിളിക്കായ് മനസ് കൊതിക്കുന്നുവെങ്കിൽ...?
വേർപ്പെട്ടുപോയ ആ വേദനയുടെ പേരാണ് സ്നേഹം.
പക്ഷെ ...അത് തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിട്ടുണ്ടാകും
ഞാനും ഓരോർമ്മയായ്
പോയകാലത്തിന്റെ ഓർമ്മയുടെ ബഹിർസ്ഫുരണമെന്നോണം ഇന്നിന്റെ കാഴ്ചപ്പാട് വളരെയേറെ വികലമാണ്.
വീണ്ടും ഒരു ഓർമ്മത്തെറ്റിലേക്ക് വഴുതി വീഴാതെയിരിക്കാൻ ...മൗനത്തിന്റെ ഇരുട്ട് നിറഞ്ഞ ഇടനാഴികളിലേക്ക് വീണ്ടും ഒരു തിരിച്ചുപ്പോക്കിന് സമയമായി.
കാത്തിരിപ്പിന്റെ ഓരോ നിമിഷങ്ങൾക്കിടയിലും എന്തൊക്കെയോ മനസ്സിൽ ചിട്ടപ്പെടുത്തി വെച്ചിരുന്നു.പറഞ്ഞുതീർക്കാനായി പക്ഷെ എല്ലാം ......ഒരു നേർ രേഖപോലെ നീണ്ടു നീണ്ടുപോയി.എവിടെയും കൂടിച്ചേരാതെ.ഓർമ്മകളെന്ന മാറാപ്പുകൾ കൂട്ടിക്കെട്ടേണ്ട സമയം വളരെ അടുത്തെത്തി.ഇനിയും എന്തിന് ഒരു വീണ്ടെടുപ്പ്....?അവസാനം ഞാനും ഓരോർമ്മയായ്.....http://saleemvellani.blogspot.com/
2016, ജൂൺ 25, ശനിയാഴ്‌ച
ഒരു കുളിർക്കാറ്റായ്
സന്തോഷത്തിന്റെ മാധുര്യവും....
ദുഃഖത്തിന്റെ...സങ്കടങ്ങളുടെ ..വേർപാടിന്റെ..
വേദനയുമെല്ലാം പരസ്പരപൂരകങ്ങളാണ്.
കാരണം.....
വ്രണിത ഹൃദയങ്ങളേ ആനന്ദത്തിന്റെ..മധുരമറിയൂ...
വിയർത്തൊലിക്കുന്നവനല്ലേ...
ഒരു തണുത്ത കാറ്റിന്റെ തഴുകലിനെ അതിന്റേതായ പൂർണ്ണതയിൽ ആസ്വദിക്കാൻ കഴിയൂ....
ഹൃദയബന്ധം
സ്വയമറിയാതെ ഉതിർന്നു വീഴും കണ്ണു നീരുമായി ഒരു നാൾ വന്നു നിൽക്കും ചിലർ ചിലർക്കരികിൽ... എന്തൊക്കെയോ നഷ്ടപ്പെട്ടുവെന്ന തോന്നലോടെ...
സ്നേഹബന്ധങ്ങളുടെ.......
രക്തബന്ധങ്ങളുടെ.......
സൗഹൃദങ്ങളുടെ..........
കുറ്റപ്പെടുത്തലിന്റെ.......
പിണക്കത്തിന്റെ.......
ഇണക്കങ്ങളുടെ.......
വേർ പിരിയലിന്റെ....
അങ്ങിനെയെന്തെല്ലാമോ ഓർമ്മകൾ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാവും ഓരോ മനസ്സിലും.ചിലർക്ക് ക്ഷമ പറയാൻ പറ്റിയില്ലല്ലോയെന്ന ദുഃഖവും ഉണ്ടായേക്കാം....
പിന്നീടെപ്പോഴൊക്കെയോ കാലം ആ ഓർമ്മകളെ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും ഓരോ മനസ്സിൽ നിന്നും.അപ്പോഴൊക്കെയും ആ നിർജ്ജീവമായി കണ്മുന്നിൽ കിടന്നിരുന്ന ആ മനുഷ്യന്റെ മനസ്സിലെന്തായിരുന്നിരിക്കും...മരണത്തിന് തൊട്ട് മുൻപ് വരെ.അത് ആരെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ...?
ജീവിതമെന്ന സമസ്യ പൂർണ്ണമാകും മുൻപ് ഞാനും ക്ഷമ ചോദിക്കുന്നു.അറിഞ്ഞും,അറിയാതെയും വേദനിപ്പിച്ചതിന്.ഒപ്പം നന്ദിയും...ഇതുവരെ കൂടെയുണ്ടായതിന്...
നന്ദി.....ഒരായിരം......
2016, ജൂൺ 23, വ്യാഴാഴ്‌ച
മരണം
കാലം എല്ലാം മായ്ച്ചു കളയും
എല്ലാമെല്ലാം.....
അവന്റെ ഓർമ്മകൾ....
സ്വപ്‌നങ്ങൾ....ആഗ്രഹങ്ങൾ...സന്തോഷങ്ങൾ..സങ്കടങ്ങൾ...എല്ലാമെല്ലാം.
പിറവിയിൽ മാതാവും,പിതാവും,സഹോദരങ്ങളൊക്കെ തന്നെയും അവന്റെ കാര്യങ്ങൾ ഏറ്റെടുത്തു.പിന്നീട് അവന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ അവൻ സ്വയം ഏറ്റെടുത്തു.
എല്ലാറ്റിനും അവസ്സാനം അവനെ കുളിപ്പിക്കുന്നത് മറ്റൊരാൾ...അവനെ വസ്ത്രം ധരിപ്പിക്കുന്നത് മറ്റൊരാൾ..കുളിച്ചു ശുദ്ധമായി മൈലാഞ്ചിയിലയുടെയും,അത്തറിന്റെയും സമ്മിശ്ര മണം ഏറ്റ് നീണ്ടുനിവർന്നു കിടക്കുന്ന അവനെ ചുമലിലേറ്റുന്നതും മറ്റാരോ...അന്ന് അവൻ സ്നേഹിച്ചവരും,അവനെ സ്നേഹിച്ചവരും ചിലപ്പോൾ കണ്ണുനീരുതിർക്കുന്നുണ്ടാവാം,ചിലപ്പോൾ അതും ഉണ്ടായെന്നും വരില്ല.അപ്പോഴൊക്കെ കാത്തരിക്കുന്നുണ്ടാകും ഒന്ന്.അവന് വേണ്ടി തയ്യാറാക്കിയ പള്ളിക്കാട്ടിലെ ആറടി മണ്ണ്.ഖബറെന്ന അവന്റെ ഇനിയുള്ള വാസസ്ഥലം.
നൊമ്പരം
പറഞ്ഞറിയിക്കാനാകാത്ത ഒരു വേവുണ്ട് ഉള്ളിൽ....
ഇനിയും കെട്ടടങ്ങാത്ത നെരിപ്പോടുമുണ്ട്...
ഇന്നലെ വന്നവർ ഇന്നില്ല...
ഇന്ന് വന്നവർ നാളെയുണ്ടാകുമോ എന്നറിയില്ല.
मूझे रुलाकर दिल उसका भी रोया होगि
चेहरा आरसू वोँ से उसने भी दोया होगि
रोये बीना ही आँग भर जाता है ।
अबी तो हर ऐक पल मैं मेरा मैत नसर आता है ।
നിസ്സഹായത
ജന്മാന്തരങ്ങൾക്കപ്പുറമോ..ഇപ്പുറമോ.. കാല യവനികക്കുള്ളിൽ മറഞ്ഞു പോകുന്ന ഓരോ ജീവിതവും.. ഓരോ ആത്മാവും സ്വയമറിയാതെ കേഴുന്നുണ്ടാകാം.
ജീവിതമെന്ന കൽപ്പടവുകളിൽ എവിടെയൊക്കെയോ....എങ്ങനെയൊക്കെയോ കാലിടറി വീണതോർത്ത്.
ഓരോ മനുഷ്യന്റെയും നിസഹായാവസ്ഥയിൽ...അവൻ നിമിഷങ്ങളും,മണിക്കൂറുകളും,ദിനങ്ങളുമെണ്ണി കാത്തിരിക്കും...എന്തൊക്കെയോ പ്രതീക്ഷിച്ചു കൊണ്ട്.
പക്ഷെ....അവൻ ഒരുനാൾ തിരിച്ചറിയും.
കാലവും അവന്റെ നേരെ മുഖം തിരിച്ചെന്ന്.
ഈ നിസ്സഹായത എത്ര നാളെന്ന് ഇപ്പൊ എനിക്കും തിരിച്ചറിയാൻ കഴിയുന്നില്ല.
2016, ജൂൺ 20, തിങ്കളാഴ്‌ച
വിട പറയും കാലം
പോയ കാലങ്ങളിലെ ചേതോഹരമായ ഓർമ്മകളിലൂടെ പഴയ ജീവിതം ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം.
എനിക്ക് എന്നോട് തന്നെ നാട്യം വേണ്ടല്ലോ...ഒപ്പം മറ്റുള്ളവരോടും.പഴയ വികാരങ്ങളും,ആവേശങ്ങളും അവസാനിച്ചതിന് സ്വയം കൃതജ്ഞത കൊള്ളാം.
ഓർമ്മകളുടെ....
ചിന്തകളുടെ...
സങ്കടങ്ങളുടെ ....വിദൂരതകളിലെവിടെയോ പൊഴിഞ്ഞു വീണ മിഴിനീർ...നൊമ്പരങ്ങളിലെ അന്വേഷണത്തിന്റെ ആവേശം എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ അവസാനിച്ചു.
പഴയ വികാരം കഴിഞ്ഞു പോയ സമയം പോലെ തിരികെ വരാത്ത വിധം പൊയ്പോയിരിക്കുന്നു.അത് തിരികെ കൊണ്ട് വരുന്നത് അസാധ്യമെന്ന് മാത്രമല്ല...വേദനാജനകവും....അസ്വാസ്ഥ്യമുണ്ടാക്കുന്നത് മാണെന്ന് വ്യക്തമായും തിരിച്ചറിയുന്നു.ഏതോ ജന്മത്തിൽ വീണ്ടും തനിച്ചായപ്പോൾ എല്ലാം എനിക്ക് അജ്ഞാതമാവുകയായിരുന്നു.കഴിഞ്ഞു പോയ യാത്രയിൽ എന്നോടൊപ്പം ചിലരുണ്ടായിരുന്നു..യാത്ര ചെയ്ത വഴിയും സുന്ദരമായിരുന്നു.പക്ഷെ ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ നടന്നു വന്ന വഴികളിൽ ഒരുപാട് മുൾച്ചെടികൾ..ഇവയൊക്കെ മാർഗ്ഗതടസ്സങ്ങളായി ഉയർന്നു നിൽക്കുമ്പോൾ വീണ്ടുമൊരു തിരിച്ചു പോക്ക് സങ്കടങ്ങളും,വേദനകളും മാത്രമേ നല്കുവുള്ളൂ എന്ന് തിരിച്ചറിയുന്നു.
ഇഷ്ടമില്ലാതെയും,അറിയാതെയും ചില ബന്ധങ്ങൾ വേർപെടുമ്പോൾ അതിനെതിരായി കാലമുയർത്തുന്ന ആയുധമാണോ....മറവി?
പക്ഷേ...ഇഴഞ്ഞു നീങ്ങുകയും,കറങ്ങിത്തിരിയുകയും ചെയ്യുന്ന കാലത്തിന്റെ മാറ്റങ്ങളെ ആരാണ് എണ്ണിതീർക്കുക...?അല്ലെങ്കിൽ തന്നെ മാറ്റങ്ങൾക്ക് മാത്രം ഒരിക്കലും മാറ്റമില്ലല്ലോ.
ഓർമ്മകൾ
ഓർമ്മകളുടെ ചങ്ങലക്കൊപ്പം മറ്റൊരുകൂട്ടം ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി.
അപ്പോഴും കൂടുതൽ പിന്നോട്ട് പോകുന്തോറും കൂടുതൽ ജീവിതമുണ്ടായിരുന്നു.ജീവിതത്തിലെ നന്മകളും,ജീവിതം തന്നെയും .....ആഗ്രഹങ്ങളും,സ്വപ്നങ്ങളും അങ്ങനെ എന്തൊക്കെയോ കൂടുത്തലുണ്ടായിരുന്നു.പിന്നീട് രണ്ടും ഒന്നായി ചേർന്നു.ജീവിതത്തിന്റെ തുടക്കത്തിൽ ഒരു പ്രകാശബിന്ദുവുണ്ട്.അതിന് ശേഷം എല്ലാമെല്ലാം കറുത്തിരുണ്ട് വേഗത്തിൽ പൊയ്‌ക്കൊണ്ടിരുന്നു.ഈ ജീവിതം തന്നെയും.
2016, ജൂൺ 19, ഞായറാഴ്‌ച
എല്ലാം ഒരു ഓർമ്മ മാത്രം
ഹൃദത്തിന്റെ കോണിലെവിടെയോ ഒരു മുള്ളിന്റ സ്പർശം ഏറ്റത് പോലെ..ഒരു ചെറിയ നീറ്റൽ..അത് വലുതായി വലുതായി ദുസ്സഹമായി തീരുകയാണ് ഓരോ നിമിഷവും.ഒരു പക്ഷെ അസ്തമയത്തോട് അടുത്തിട്ടുണ്ടാകും.
ഇത് വരേം കൂട്ടിപ്പിടിച്ച ചില ബന്ധങ്ങൾ എങ്ങിനെയോ കൈക്കുമ്പിളിൽ നിന്ന് ഊർന്നു പോയി.ഒരുപാട് സന്തോഷം. നൽകിയവർ തന്നെ അത് തല്ലി തകർത്ത് എങ്ങോ മറഞ്ഞുപോയി.സ്വന്തമെന്ന് കരുതിയതൊക്കെയും സ്വയമറിയാതെ ഉതിർന്നു വീഴുമ്പോൾ .....നിസ്സഹായതക്കുമപ്പുറം എന്തോ ഒന്ന് വല്ലാതെ അലട്ടുന്നുണ്ട് മനസ്സിനെ.
ഇപ്പൊ ഒരു ചോദ്യം സ്വയം ചോദിക്കാം...
എന്തിനായിരുന്നു എല്ലാം.....
എന്തിനായിരുന്നു ഈ ജീവിതം തന്നെയും...!
നന്ദി.....എല്ലാറ്റിനും
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...