2016, ജൂൺ 27, തിങ്കളാഴ്‌ച

അവസാന കയ്യൊപ്പ്

ഇന്നലെകളും...ഇന്നും  മാത്രം..
നാളെയെന്നത് ജീവിതത്തിൽ ഉണ്ടാകുമോ...?
ഉറപ്പില്ല.പക്ഷെ,ആഗ്രഹിക്കാം...കാരണം  ഒരു കുന്നോളം ആഗ്രഹിച്ചാൽ ഒരു കുന്നിക്കുരുവോളം ലഭിക്കുമെന്ന പ്രത്യാശ.
സത്യത്തിൽ ഇതല്ലേ..?ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് ഉത്തേജനം ആകുന്നത്..നിമിഷങ്ങളും,മണിക്കൂറുകളും,ദിവസങ്ങളും..കൊഴിഞ്ഞു വീഴുമ്പോഴും ഇന്നലെകളുടെ ഓർമ്മകൾ വീണ്ടും ഓടിയെത്തുന്നു.. അവസാന കയ്യൊപ്പ് ചാർത്താനുള്ള സമയം അടുത്ത് വരുമ്പോൾ ഒരു നിസ്സംഗതയാണ് ഉള്ളിൽ.എന്തിനായിരുന്നു...ഇതെല്ലാം.. തുടക്കവും,ഒടുക്കവുമൊക്കെ എങ്ങിനെ ആയാലെന്ത്...?
ഓരോ തീരുമാനവും നല്ലതെന്ന തോന്നൽ ഉണ്ടായാൽ അതാണ് ഏറ്റവും അഭികാമ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ