2016, ജൂൺ 20, തിങ്കളാഴ്‌ച

വിട പറയും കാലം

പോയ കാലങ്ങളിലെ ചേതോഹരമായ ഓർമ്മകളിലൂടെ പഴയ ജീവിതം ഇനിയും ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം.
എനിക്ക് എന്നോട് തന്നെ നാട്യം വേണ്ടല്ലോ...ഒപ്പം മറ്റുള്ളവരോടും.പഴയ വികാരങ്ങളും,ആവേശങ്ങളും അവസാനിച്ചതിന് സ്വയം കൃതജ്ഞത കൊള്ളാം.
ഓർമ്മകളുടെ....
ചിന്തകളുടെ...
സങ്കടങ്ങളുടെ ....വിദൂരതകളിലെവിടെയോ പൊഴിഞ്ഞു വീണ മിഴിനീർ...നൊമ്പരങ്ങളിലെ അന്വേഷണത്തിന്റെ ആവേശം എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ അവസാനിച്ചു.
പഴയ വികാരം കഴിഞ്ഞു പോയ സമയം പോലെ തിരികെ വരാത്ത വിധം പൊയ്പോയിരിക്കുന്നു.അത് തിരികെ കൊണ്ട് വരുന്നത് അസാധ്യമെന്ന് മാത്രമല്ല...വേദനാജനകവും....അസ്വാസ്ഥ്യമുണ്ടാക്കുന്നത് മാണെന്ന് വ്യക്തമായും തിരിച്ചറിയുന്നു.ഏതോ ജന്മത്തിൽ വീണ്ടും തനിച്ചായപ്പോൾ എല്ലാം എനിക്ക് അജ്ഞാതമാവുകയായിരുന്നു.കഴിഞ്ഞു പോയ യാത്രയിൽ എന്നോടൊപ്പം ചിലരുണ്ടായിരുന്നു..യാത്ര ചെയ്ത വഴിയും സുന്ദരമായിരുന്നു.പക്ഷെ ഇപ്പൊ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ നടന്നു വന്ന വഴികളിൽ ഒരുപാട് മുൾച്ചെടികൾ..ഇവയൊക്കെ മാർഗ്ഗതടസ്സങ്ങളായി ഉയർന്നു നിൽക്കുമ്പോൾ വീണ്ടുമൊരു തിരിച്ചു പോക്ക് സങ്കടങ്ങളും,വേദനകളും മാത്രമേ നല്കുവുള്ളൂ എന്ന് തിരിച്ചറിയുന്നു.
ഇഷ്ടമില്ലാതെയും,അറിയാതെയും ചില ബന്ധങ്ങൾ വേർപെടുമ്പോൾ അതിനെതിരായി കാലമുയർത്തുന്ന ആയുധമാണോ....മറവി?
പക്ഷേ...ഇഴഞ്ഞു നീങ്ങുകയും,കറങ്ങിത്തിരിയുകയും ചെയ്യുന്ന കാലത്തിന്റെ മാറ്റങ്ങളെ ആരാണ് എണ്ണിതീർക്കുക...?അല്ലെങ്കിൽ തന്നെ മാറ്റങ്ങൾക്ക് മാത്രം ഒരിക്കലും മാറ്റമില്ലല്ലോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ