മരുഭൂമി പോലെ വരണ്ടുണങ്ങിയ ഹൃദയഭിത്തിക്കുള്ളിലേക്ക് ഒരുനാൾ അവൾ ഒരു മഴയായ് പെയ്തിറങ്ങി.ഒരു കുളിർതെന്നലായി....ഒരു നനുത്ത തലോടലായ്..പോക..പോകവേ...വരണ്ടുണങ്ങിയ പ്രതലങ്ങളിൽ ...ആഗ്രഹങ്ങളുടെ...ഇഷ്ടങ്ങളുടെ...പ്രതീക്ഷകളുടെ...അങ്ങിനെയെന്തൊക്കെയോ...അതെല്ലാം പുൽ നാമ്പുകളുടെ വേരുകൾ പോലെ കിളിർത്തു തുടങ്ങി.ഇടവേളകളിൽ ..പിണക്കങ്ങളും,ദേഷ്യപ്പെടലും,ഇണക്കവും എല്ലാം കൂടി ഒരു സമ്മിശ്രവികാരമായി കുറെ നാൾ പിന്തുടർന്ന് കൊണ്ടേയിരുന്നു.ഈ ജീവിതത്തിലെ ഏറ്റവും നല്ല സന്തോഷ നിമിഷങ്ങൾ കാലപ്പഴക്കത്തിൽ അരുചിയിൽ ഒരു നാൾ എനിക്കന്യമാകും എന്ന ചിന്ത ചിലപ്പോഴൊക്കെ മനസിലേക്കോടിയെത്തിരുന്നു.പക്ഷെ...പാതി വഴി പോലും എത്തും മുൻപേ എല്ലാം നഷ്ടപ്പെടും എന്നത് ഒരു നഗ്ന യാഥാർത്ഥ്യമായി കണ്മുന്പിൽ വന്നെത്തി നോക്കുമ്പോൾ ...ആ ഒരു അവസ്ഥ എത്ര തയ്യാറെടുപ്പ് നടത്തിയാലും..ഹൃദയതാളം അലങ്കോലമാക്കും.ഹൃദയം കൊണ്ട് ഹൃദയത്തെ അടുത്തറിഞ്ഞവർക്കേ അതെല്ലാം തിരിച്ചറിയൂ...ആ നൊമ്പരം,ദുഃഖം,ആ പിടച്ചിൽ...പിന്നീട് ആ അവസ്ഥയിൽ നിന്നൊരു മോചനം പലർക്കും പെട്ടെന്ന് സാധ്യമായെന്ന് വരില്ല.ഉള്ളിന്റെയുള്ളിൽ എന്തെങ്കിലുമൊക്കെ ഉണ്ടായിരുന്നവർക്കെല്ലേ മോചനത്തിന്റെ ആവശ്യമുള്ളൂ.അല്ലാത്തവർക്ക് ഒന്ന് ഉറങ്ങിയെഴുന്നേറ്റ ആലസ്യമേ ഉണ്ടാകൂ..
ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടുക എന്ന അവസ്ഥ വരുമ്പോൾ ഒരു വല്ലാത്ത വേവലാതിയാണ് ഉണ്ടാവുക.ചിലപ്പോ തോന്നും എന്തിനാ ഇനിയൊരു ജീവിതം .....?
പിന്നെയും ഒരു മഴക്കായ് ഞാൻ...കാത്തിരുന്നു ഒരുപാട് നാൾ.പക്ഷെ എല്ലാ കാത്തിരിപ്പുകൾക്കും അവസാനം അത് എവിടെയോ....ആരിലോ പെയ്തിറങ്ങിയോ....?
2016, ജൂൺ 28, ചൊവ്വാഴ്ച
മഴത്തുള്ളി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ