2017, മേയ് 31, ബുധനാഴ്‌ച

ചില്ലുജാലകം


ജനാലയുടെ കണ്ണാടി ചില്ല് അൽപ്പം പൊട്ടിയതാണ്.
അതിനിടയിൽ കൂടി വരുന്ന കാറ്റ്...തണുത്തരാത്രികളിൽ
വിങ്ങിപ്പൊട്ടുന്ന ഒരു കരച്ചിൽപോലെയും......
മഞ്ഞും,മഴയും ഇല്ലാത്തപ്പോൾ അലൗകികമായ ശാന്തിയുടെ
ഒരു നേരിയ നിശ്വാസം പോലെയും എനിക്ക് തോന്നാറുണ്ട്.
ചിലപ്പോൾ ഈ നിശബ്ദത തന്നെ വാചാലമായിത്തീരും.
ആരുമറിയാതെ നിലാവുള്ള രാത്രിയിൽ ഗലീലിയോ കടപ്പുറത്തും...
ഏകാന്തമായ കുന്നുകളിലും ചിന്താധീനനായി നടന്നിരുന്ന കൃസ്തുദേവന്റെ
വാക്കുകൾ ഈ ചൂളംവിളി കേൾക്കുമ്പോൾ ഓർത്തുപോകുന്നു.
"കാറ്റ് അതിനിഷ്ടമുള്ളിടത്ത് വീശുന്നു.."
ഇന്ന് വെളുപ്പിനും ഞാനോർത്തു...ഈ കാറ്റ് എവിടെ നിന്ന് വരുന്നെന്നും..
എങ്ങോട്ട് പോകുന്നുവെന്നും...!    അറിഞ്ഞു കൂടാ....
ജീവിതവും അങ്ങിനെ തന്നെ.ഇനി കുറേകൂടി നേരം പുലർന്നാൽ
ഈ തണുത്തക്കാറ്റ് കടന്നുപോകുന്ന പോലെ നാമും ഇവിടം വിട്ട്
എവിടെയെങ്കിലും എത്തിച്ചേരും.
അവിടെയും നിൽക്കുകയില്ല...!പിന്നെയും പോകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ