2017, മേയ് 31, ബുധനാഴ്‌ച

ഉറക്കം

തലയിണക്ക് ഉയരം പോരാ...
ഞാൻ അതെടുത്ത് രണ്ടായി മടക്കി വെച്ചു.
കിടപ്പ് കുറേ കൂടി സുഖമായി.ജനലിന്റെ കതകിനിടയിലൂടെ കാറ്റ് പിന്നെയും ചൂളം വിളിക്കുന്നു.ഞാൻ കമ്പിളി നല്ലത് പോലെ വലിച്ച് പാദങ്ങൾ കൂടി പൊതിഞ്ഞു വെച്ചു.
എനിക്ക് ചിരി വന്നു......
തണുപ്പെന്നു പറഞ്ഞാൽ ചൂടിന്റെ അഭാവം അല്ലേ...? അഭാവം ഇല്ലാത്തത് പദാർത്ഥമാണല്ലോ..!
എന്നാൽ ഞാൻ ശ്രമിക്കുന്നത് ഇല്ലാത്തതിനെ നിരോധിക്കുവാനാണ്.
എന്നിരുന്നാലും ഈ തണുപ്പിനെ ഇല്ലാത്തതെന്ന് എങ്ങിനെ പറയും.സൂചികൊണ്ട് കുത്തുന്നതുപോലെ ഓരോ രോമകൂപത്തിലും തണുപ്പ് തുളഞ്ഞു കയറുന്നുവല്ലോ...?
പിന്നേയും ചിന്തയുടെ അറ്റം ഉരുകി സ്വപ്നത്തിൽ ലയിച്ചു.
കള്ളവും,നേരും കലർന്ന സ്വപ്നവും...ഉറക്കവും അങ്ങിനെ നീണ്ടുപോയി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ