പ്രണയമോ...ഇഷ്ടമോ...
എന്ത് പേര് ചൊല്ലി വിളിച്ചാലും അതിനെ പറ്റി പറയുക എളുപ്പമല്ല.ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും അതിന് ഓരോരോ രൂപങ്ങളാണ്.പത്തോ,പതിനഞ്ചോ വർഷങ്ങൾക്ക് എന്നിലോ നിന്നിലോ നിറഞ്ഞു തൂവിയ പ്രണയമാകില്ല ഇന്ന് ഉറഞ്ഞ മഞ്ഞായി നമ്മുടെയൊക്കെ ഉള്ളിൽ ഏതെങ്കിലും ഒരു കോണിൽ അടിഞ്ഞുകൂടി കിടക്കുന്നത്.എങ്കിൽ തന്നെയും നാളെ ഒരുപക്ഷേ ചെറിയൊരു തീനാളത്തിന്റെ ചൂടേറ്റ് അത് വീണ്ടും രൂപം മാറിയേക്കാം.എത്ര ഘനീഭവിച്ചാലും...തുടിച്ചൊഴുകിയാലും ഇളകാത്ത ആഴമായി ശാന്തമായാലും അത് ചിലരുടെടെയുള്ളിൽ തന്നെ കിടക്കുന്നു..
ഇതിൽ പലരും പലരെയും പിന്നീട് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുമ്പോൾ പുറമേക്ക് ചിരിച്ചു സംസാരിക്കുമെങ്കിലും...ഒരു പിടച്ചിൽ താനേ നെഞ്ചിലുയരുന്നുണ്ടാകും...ഇരുവർക്കും..ഒപ്പം ഒരു നഷ്ടബോധവും...ആണിനായാലും പെണ്ണിനായാലും.ജീവിതത്തിൽ പ്രണയിക്കാത്തവർ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ...ഇല്ല...എന്നതാണ് സത്യം...
ഒരു സാദാ പ്രണയകഥകളുടെ ചതുരവടിവുകളെല്ലാം അടങ്ങിയതാവും ഓരോ പ്രണയവും..വിവേകബുദ്ധിയുള്ള പ്രണയം മാംഗല്യത്തോടെ പാവനമാകുന്നുവെങ്കിൽ...
വികാരഭരിതമായ പ്രണയം അത് ശാരീരികസുഖങ്ങൾക്കപ്പുറം പെയ്തൊഴിയുന്നു...ഓരോ പ്രണയത്തിനും തീക്ഷണതയും ഭംഗിയും ഏറുമ്പോൾ ആയുസ്സ് കുറവായിരിക്കും.കാരണം തീവ്രത കൊണ്ട് പൊട്ടിത്തെറിക്കാൻ പോകുന്ന ഏത് വികാരത്തിനാണ് നില നിൽക്കാൻ കഴിയുക..?
ചിലർ പ്രണയിക്കുന്നത് ശരിക്കും ഇഷ്ടം തോന്നിയിട്ട്.....ചിലർ ഒരു രസത്തിനും,നേരമ്പോക്കിനും....മറ്റുചിലർ അടിച്ചുപൊളിച്ചു നടക്കാനുള്ള പണത്തിന്...
ഇന്നിലെ പ്രണയിനികളിൽ പലരും മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്.. നിന്നിൽ വന്നെത്തി നിൽക്കുന്ന ഓരോ പ്രണയവും പൂവിൽ നിന്ന് തേൻ നുകരുന്ന വണ്ടിനെപ്പോലെയാണ്...അത് നിന്നിൽ നിന്ന് മറ്റൊന്നിലേക്ക് പറന്നകലും..അവിടെ നിന്ന് വേറൊന്നിലേക്കും..ഒരു പനിനീർ പൂവായിരുന്ന നീ...അവസാനം വാടികരിഞ്ഞുണങ്ങുന്നു...
ഇതല്ലേ സത്യം....?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ