പഴയകാലം...ബാല്യം നിഷ്ക്കളങ്കമായിരുന്നു.അവിടെ അതിർവരമ്പുകളും അതിർത്തി രേഖകളും ഉണ്ടായിരുന്നില്ല.ആണും പെണ്ണും എന്ന വ്യത്യാസം പോലും ആരെയും തൊട്ടുതീണ്ടിയിരുന്നില്ല.പക്ഷേ ഇന്ന് കാലത്തിനനുസരിച്ച് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു...പണ്ട് കുട്ടിക്കാലത്തെ സ്നേഹവും അടുപ്പവും സ്ത്രീപുരുഷ ശരീരവ്യത്യാസങ്ങളോടായിരുന്നില്ല...കൂട്ടു കൂടി കളിക്കണം ആർത്തുല്ലസിക്കണം.പക്ഷേ ഇന്നത്തെ കൗമാര അടുപ്പങ്ങൾക്കൊക്കെ മറ്റൊരു രൂപമാണ്...ഇന്നിലെ കൗമാര സൗഹൃദങ്ങൾ പലതും പ്രണയ പരവശമാണ്..
ചിന്തകൾക്ക് ...പ്രവർത്തികൾക്ക്..ഒക്കെയും നിറവ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കുന്നു..ബസ്സ്റ്റാന്റുകളിലെ തൂണുകൾക്ക് മറപിടിച്ചു നിന്നു കിന്നാരം പറയുന്ന പല കണ്ണിമകളും വല്ലാതെ വെട്ടിപ്പിടയുന്നു..പലപ്പോഴും പഠിക്കുന്ന സ്‌കൂളിലേക്ക് സമയത്തിനുമുമ്പ് കയറി ചെല്ലാനുള്ള ത്വരയല്ല പലരുടെയും കണ്ണുകളിൽ തെളിയുന്നത്...പ്രതീക്ഷിച്ചവരെ കാണാത്തതിലുള്ള വിങ്ങലും വേർപാടുമാണ് പല സ്കൂൾകുട്ടികളിലും കാണാൻ കഴിയുക..ആൾ സഞ്ചാരമുള്ള റോഡിൽ നിന്നും ആളൊഴിഞ്ഞ ഇടവഴികൾ തേടുന്ന ചില കൗമാരങ്ങൾ..ചിലപ്പോൾ തോളിലൂടെ കൈയിട്ടും...ചിലപ്പോൾ അണിവയറിലൂടെ ചേർത്തുപ്പിടിച്ചും നടന്നു പോകുന്നതും ഒരു കാഴ്ചയാണ്...പ്രിയപ്പെട്ട പെണ്കുട്ടീ...നീ ഒന്നു മറന്നു പോയി...നാളെ ആ കൈ നിന്റെ മറ്റു ശരീരഭാഗങ്ങളിലേക്ക് നീളുമെന്ന്...
അതിനുമപ്പുറം പുകവലിയിൽ ഹരം കൊണ്ട കൗമാരം...അത് ബസ് സ്റ്റാന്റ് ടോയ്‌ലറ്റുകളിൽ സ്ഥിരം കാഴ്ചയാണ്...അതിൽ സ്‌കൂൾ ബാഗ്
തോളിലിട്ട ആറാം ക്ളാസ് കാരനും അതിനുമുകളിലേക്കുള്ളവരും ഉണ്ട് എന്നതാണ് സത്യം...വെറും പുകവലി മാത്രമോ ...അതോ അതിനപ്പുറത്തേയ്ക്ക് വേറെയെന്തെങ്കിലും കൂടിയാണോ എന്ന് കണ്ടറിയണം....
എവിടെയാണ് തെറ്റിയത്...?
ആർക്കാണ് പിഴച്ചത്...
വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കോ...
അദ്ധ്യാപനങ്ങൾക്കോ..അതോ ഈ സമൂഹത്തിനോ...കൂലിപ്പണി ചെയ്ത് കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന പല മാതാപിതാക്കളും അറിയാതെ പോകുന്ന ഒന്നുണ്ട്..സ്‌കൂൾ ഫീസ് എന്ന് പറഞ്ഞു നിങ്ങളോട് ശാഠ്യം പിടിച്ച് ...അല്ലെങ്കിൽ വേറെ എന്തെങ്കിലും കാരണം പറഞ്ഞ്...വാങ്ങിപോകുമ്പോൾ...അത് ചിലർ ചിലവാക്കുന്നത്...ഇഷ്ടപ്പെട്ടവർക്ക് 200 നും 300 നും ഇടക്കുള്ള വിലക്ക് ചോക്കലേറ്റ് ഇതര മധുരം നുണയിക്കാനാണെന്ന്...ഇതിൽ ആണും പെണ്ണും വ്യത്യാസമില്ല എന്നതാണ്...ഈ വരികൾ വായിക്കുന്നവരിൽ ചിലർ നെറ്റിചുളിച്ചേക്കാം...
കുറ്റപ്പെടുത്തിയേക്കാം...
പക്ഷേ നിങ്ങൾ പരിസരങ്ങളിലേക്ക് കൂടി കണ്ണു തുറന്നു നോക്കുക....ഇതൊക്കെയും ജീവിതത്തിന്റെ നേർക്കാഴ്ചയാണ്...ഇത്തരം കാഴ്ചകളിൽ ഒരു പുരുഷനാണ് പ്രതികരിച്ചതെങ്കിൽ....
ഒരെതിർപ്പിന്റെ ഭാവം ആരിൽ നിന്നെങ്കിലും ഉയർന്നാൽ...പ്രതികരിക്കാൻ ശ്രമിച്ചാൽ അവരെ സദാചാരവാദിയെന്നോ...സദാചാര പോലീസെന്നോ മുദ്ര ചാർത്തിക്കൊടുക്കുന്നു..പിന്നെയാണ് പുകിലും പുക്കാറും...ടിവി ചാനലുകളിൽ അന്തിച്ചർച്ച...സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും കമന്റുകളും...അവിടെ കാമുകീകാമുകന്മാർ സഹോദരങ്ങളാകും...ചിലയിടങ്ങളിൽ രൂപവ്യത്യാസം കൊണ്ട് അച്ഛനും മോളും വരെയാകും...എതിർപ്പ് പ്രകടിപ്പിക്കാൻ ശ്രമിച്ചവരെ ക്രൂശിക്കാൻ...വനിതാ സംരക്ഷകർ വരെ സോഷ്യൽ മീഡിയയിൽ ഉറഞ്ഞു തുള്ളും..
ഇതൊക്കെയും നമ്മൾ ദിനേന കണ്ടു കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷം മാത്രം.
പക്ഷേ...ഇത്തരം കാഴ്ചകൾ ദിനംതോറും കാണുന്ന സ്ത്രീകളുണ്ട്...അവരിൽ ഒരാൾ മുന്നിട്ട് ഇറങ്ങി ഒന്നു ചോദ്യം ചെയ്തിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്...എവിടെ....ആരു ചോദിക്കാൻ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ മാത്രമാണ് സ്ത്രീകളിൽ ചിലർ പ്രതികരിക്കുക...അപ്പോഴേയ്ക്കും ചിലപ്പോൾ വല്ലാതെ വൈകിപ്പോയിട്ടുണ്ടാകും...
പ്രിയപ്പെട്ട രക്ഷിതാക്കളെ..............
കാലം മാറി...ചിന്തകളും സ്വപ്നങ്ങളും മാറി...പെണ്ണിന്റെ മാനാഭിമാനത്തിന് വില കുറഞ്ഞു പോകുന്നു..ആ അഭിമാനം കാത്തു സൂക്ഷിക്കേണ്ടവർ തന്നെ പലപ്പോഴും അത് നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്നു...നിങ്ങൾ അന്വേഷിക്കണം... മക്കൾ എവിടെപ്പോകുന്നു എന്ന്...ആരൊക്കെയാണ് അവരുടെ കൂട്ടുകാർ എന്ന്...അവർ എവിടെയൊക്കെയാണ് അലഞ്ഞു തിരിയുന്നത് എന്ന്..നിങ്ങൾ അവരുടെ ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളുടെ ഫോണ് നമ്പർ സേവ് ചെയ്തു വെക്കുമ്പോൾ അവർ ഒരേ ലിംഗത്തിൽപ്പെട്ട ആരെയാണ് അകറ്റി നിർത്തിയിരിക്കുന്നത് അവരെ അന്വേഷിച്ചറിഞ്ഞ് അവരുമായും വല്ലപ്പോഴും വിശേഷങ്ങൾ അറിയുക...അവർ പറയും എല്ലാം...
കാരണം ഇഷ്ടത്തോടെ കൂടെ കൂട്ടുന്നവരെക്കാൾ സത്യസന്ധരായിരിക്കും അവർ ശത്രുവായി അകറ്റി നിർത്തിയവർ.ഇതൊക്കെയും..നാളെ ഒരു ദിവസം കോടതി വരാന്തകളിൽ സ്വന്തം മക്കളുടെ കാലിൽ വീണ് കെഞ്ചിക്കരയാതിരിക്കാൻ....പല മക്കളും ആത്മഹത്യ ചെയ്യാതിരിക്കാൻ...ആളൊഴിഞ്ഞ കുറ്റിക്കാടുകളിൽ പലരും ഒടിഞ്ഞു നുറുങ്ങിയ..കീറിപ്പറിഞ്ഞ വസ്ത്രങ്ങളോടെ വീണുകിടക്കാതിരിക്കാൻ.....ഒന്നു ചിന്തിച്ചാൽ ചിലപ്പോൾ നിങ്ങൾക്കും തോന്നിയേക്കാം എന്റെ ഈ വരികളിൽ ഒരു വലിയ ശരിയുണ്ടെന്ന്...നിങ്ങൾക്ക് കുറ്റപ്പെടുത്താം...
അതെല്ലാം നിങ്ങളുടെ ഇഷ്ടം പോലെ.....അതിനു മുൻപ് ഒന്നാലോചിക്കുക...
സ്വന്തം കുടുംബത്തിൽ നിന്ന് ആരെങ്കിലും ആയിരുന്നെങ്കിലോ....എന്ന്.
ഇന്നിലെ യുവത്വം...അത് നാളെയുടെ പ്രതീക്ഷയാണ്...പലപ്പോഴും നമ്മൾ പലതും കണ്ടിട്ടും പ്രതികരിക്കാതെ പോകുന്നത്...നാളെയുടെ ആ പ്രതീക്ഷകളെ തല്ലിക്കെടുത്തുകയാണ് എന്ന ഓർമ്മപ്പെടുത്തൽ മാത്രം...ബാക്കി വയ്ക്കുന്നു...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ