ഉരുണ്ടു കൂടിയ ഓരോ കാർമേഘവും..
അവസാനം പെയ്തൊഴിയും..
ഒരിക്കലെങ്കിലും..!
ചില ഓർമ്മകളാണ് മനുഷ്യനെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്.ആ ഓർമ്മകളിൽ ചിലത് പ്രത്യക്ഷത്തിൽ കാർമേഘം പോലെ ഘനീഭവിച്ചു കിടക്കുന്നുണ്ടെങ്കിലും...
ഇടയ്ക്കെപ്പോഴോ ഊഷ്മാവിന്റെ വ്യതിയാനമനുസരിച്ച് ഒരിറ്റു ജലമായ് ഉതിർന്നു വീണിരുന്നു.
പറയാൻ മറന്ന വാക്കുകളും,
പാതി വഴിയിൽ നിന്നുപോയ യാത്രയും ഒരുപോലെ....
വീണ്ടും തുടരണമോ....?
അല്ലെങ്കിൽ തുടരേണ്ടി വരുമോ..?
അറിയില്ല..!
ഇടയ്ക്കെപ്പോഴോ ഉയിർത്തെഴുന്നേൽക്കുന്ന ചിന്തകൾ.
ഇന്നിലെ ചില ബന്ധങ്ങളും ഇതുപോലെയാണ്.
മുൻപുണ്ടായിരുന്ന ഒഴുക്കും,സൗന്ദര്യവും നഷ്ടപ്പെട്ട് ചിലത് തുടക്കത്തിലും....
ചിലത് പാതി വഴിയിലും...അവസാനിക്കും...
അർത്ഥം ഗ്രഹിക്കാത്ത വാക്കുകൾ ഒരുപക്ഷേ ഹേതുവായേക്കാം.
ഒരു തിരിച്ചറിവിനും അപ്പുറം...
ഇനിയും കൂടി ചേരുമോ...
എന്നൊരു പ്രതീക്ഷ മാത്രം ബാക്കിയാകും.
പക്ഷേ....ഇനിയൊരു തിരിച്ചറിവ്....ഉണ്ടാകുമോ...?
അറിയില്ല...!!
ശത്രുവും,മിത്രവും വാക്കുകളിലൂടെ പുനർജ്ജനിക്കുമ്പോൾ ..
സ്വീകരിക്കുന്നതും...പിന്തള്ളുന്നതും മനസാണ്...
മിത്രമാകാൻ കൊതിച്ചാലും,...
അതിന് പ്രയത്നിച്ചാലും...പലപ്പോഴും ചിലരുടെയൊക്കെ കാഴ്ചപ്പാടിൽ ശത്രുവായി തീരും...അതാണ് കാലം..
ഇപ്പോൾ ഇന്നലെകൾ എന്നൊന്നില്ലല്ലോ..
ഇന്നുകളും..നാളെകളും മാത്രം ബാക്കി.
ഒപ്പം ചില ഓർമ്മകളും ബാക്കിയാവും...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ