ഘനീഭവിച്ചു കിടക്കുന്ന ഓർമ്മകളുടെ വഴിത്താരയിൽ...ചിന്തകൾക്ക് മരണത്തിന്റെ ഗന്ധം...കാഴ്ചാവകഭേദങ്ങളിൽ ഖബറിന്റെ ഇരുട്ട്..ഹൃദയമിടിപ്പുകൾക്ക് ആസുരതാളം...
പുതുമയും,പഴമയും രണ്ടും രണ്ടാണെന്ന്...പറയാതെ പറയുക...!
മരണത്തെ പുൽകുന്ന വേളകളിൽ... മൗനത്തിന്റെ പുതപ്പിനുള്ളിൽ... പിടയുന്ന ആത്മാവും കലഹിക്കുകയായിരിക്കും ശരീരമെന്ന മിഥ്യയെ മറികടക്കുവാൻ..
നിനക്ക് വേണ്ടിയിരുന്നത് എന്റെ ശരീരത്തിന്റെ ചൂടും ആത്മാവിന്റെ താളവുമായിരുന്നു. അതെല്ലാം കവർന്നെടുത്തു എന്റെ തണുത്തുറഞ്ഞ ശരീരം ബാക്കിവെക്കുന്നതെന്തിന്...?ഓ...ജീവിതത്തിലേ സ്വീകാര്യമല്ലാത്തത്...പിന്നെ നിർജ്ജീവമാകുമ്പോൾ എന്ത്...പ്രസക്തി...?
മരണം നിര്‍വച്ചനീയമായ പ്രതിഭാസമല്ല. നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ ദുനിയാവിലെ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഒരുനാള്‍ പോകേണ്ടവനാണ് ഓരോ വ്യക്തിയും. രാജ്യത്തിന്‍റെ അധിപനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, വ്യത്യാസമില്ലാതെ മരണം നമ്മെ പിടികൂടുക തന്നെ ചെയ്യും.
“ഓരോ മനുഷ്യനും തന്‍റെ വീട്ടുകാര്‍ക്കിടയില്‍ സുഖമായി വസിക്കുന്നു. മരണമാവട്ടെ അവന്‍റെ ചെരിപ്പിന്‍റെ വാറിനെക്കാള്‍ എത്രയോ അവന്‍റെ അടുത്താണ് “(ബുഖാരി)
മരണ വെപ്രാളത്തില്‍ പെട്ട് ഉഴലുമ്പോള്‍ ചിന്തിച്ചിട്ട് കാര്യമില്ല. അവധിയെത്തിയാല്‍ പോകണം എന്ന ചിന്തയില്‍ ജീവിക്കുക.
ഇതൊരു ഓർമ്മപ്പെടുത്തലാണ്...
ആദ്യമായി എന്നോട് തന്നെയും...പിന്നെ നിങ്ങളോരോരുത്തരോടും....കാരണം ചിലപ്പോൾ ഒരു യാത്രമൊഴിക്ക് പോലും സമയം അനുവദിച്ചു കിട്ടില്ല..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ