2020, ഡിസംബർ 13, ഞായറാഴ്‌ച

നാമെന്ന മനുഷ്യരും... അവന്റെ വികലമായ വഴിത്താരകളും



പിന്നിട്ട വഴിയിലേക്ക് ഒന്നെത്തിനോക്കിയാൽ ഒരുപാട് കഥകൾ നമുക്ക് നമ്മിൽ നിന്ന് തന്നെ മെനഞ്ഞെടുക്കാനുണ്ടാകും...
ഒരുപക്ഷേ
മനസ്സുകൾ തമ്മിലുണ്ടായിരുന്ന ചില അടുപ്പങ്ങൾ...
ചില പിണക്കങ്ങളും..
അതിന്റെ മറുവശമായ ഇണക്കങ്ങളും..
പിന്നെ ചില വേർപാടുകൾ...
ചില നഷ്ടങ്ങൾ...
അനശ്വരമെന്ന് അഭിമാനിച്ച....
അതിന്റെ പേരിൽ സ്വയം അഹങ്കരിച്ച പല ബന്ധങ്ങളും ഇന്ന് തോൽവിയുടെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു..
ചിലർ സ്വന്തം മോഹങ്ങളെയെല്ലാം ചിറകെരിച്ചു
കളയുന്നു.. 
ചിലപ്പോൾ പ്രവാസലോകത്ത് അകപ്പെട്ടവൻ. അല്ലെങ്കിൽ ജീവിത ബന്ധങ്ങളുടെ കെട്ടുറപ്പിന് വേണ്ടി..
അല്ലെങ്കിൽ വളർത്തിവലുതാക്കിയ കുടുംബത്തിന് വേണ്ടി..
അല്ലെങ്കിൽ ചില കടമയുടെ പേരിൽ...
അതുമല്ലെങ്കിൽ സമൂഹത്തിലെ മാന്യതക്ക് വേണ്ടി.അല്ലെങ്കിൽ തന്നെ ഓരോ മനുഷ്യന്റെയും..സ്വഭാവവും..ചിന്തയും..
പ്രവർത്തിയും എവിടെയും തരതമ്യപ്പെടുകയില്ലല്ലോ.
മറ്റൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ കഴിഞ്ഞുപോയതെല്ലാം എന്നോ വായിച്ചു കഴിഞ്ഞ ഒരു നോവലിലെ അദ്ധ്യായമായി എഴുതി തള്ളാൻ കഴിവുള്ളവരും നമുക്കിടയിലുണ്ട്..
അല്ലെങ്കിൽ ഇതൊക്കെയാണ് വിധിയെന്ന് കരുതി ജീവിതം പതിയെ മുന്നോട്ട് തള്ളി നീക്കുന്നവരും നമുക്കിടയിലുണ്ട്.
ബന്ധങ്ങൾ അതിന് ഒരു വിളിപ്പാടകലെ വരെയേ ആയുസ്സുള്ളൂ എന്ന് തോന്നിപ്പോകുന്ന സംഭവവികാസങ്ങൾ..
ഇന്നിലെ പല വിവാഹബന്ധങ്ങളും കുടുംബകോടതിക്ക് മുന്നിൽ കൊമ്പ് കോർക്കുന്ന നിത്യകാഴ്ച്ചകൾ..
അത്യാഢംബരത്തിന്റെ പകിട്ടിൽ...ആഭാസതരങ്ങളുടെ തിളക്കങ്ങളാണ് കൂടുതൽ...
വിവാഹം എന്നത് ആചാരമര്യാദയോടെ..
പവിത്രമായ കർമ്മം ആയിരുന്നു പണ്ട് കാലത്തെങ്കിൽ ഇന്നത് മാറി..
അന്ന് വിവാഹമോചനങ്ങൾ കുറവായിരുന്നെങ്കിൽ...
ഇന്നതും മാറി..ഇപ്പോൾ റേഷൻകടയിലെ തിരക്കിനേക്കാൾ കൂടുതൽ തിരക്ക് കുടുംബകോടതിക്ക് മുൻപിലാണെന്നത്...
ഒരു വലിയ സത്യം മാത്രം.
എവിടെയാണ് പിഴച്ചത്...
ആർക്കാണ് തെറ്റ് പറ്റിയത്..കാലത്തിനോ...
അതോ നാം അനുവർത്തിച്ചു പോരുന്ന ആഭാസതരത്തിനോ..
പലപ്പോഴും കാണാം വിവാഹപ്പന്തലിൽ നിന്ന് ഇറങ്ങുന്ന ചിലരെ..ചിലപ്പോൾ ജെസിബിയിൽ..ചിലപ്പോൾ കട്ടയും മണ്ണും കൊണ്ടുപോകുന്ന അർബാനയിൽ...അങ്ങിനെ നീണ്ടുപോകുന്നു കോലാഹലങ്ങൾ...ഇതൊക്കെത്തന്നെയാണ് മൂല്യമുള്ള പല ബന്ധങ്ങളും പാതി വഴിയിൽ അവസാനിക്കാൻ കാരണമെന്ന് എനിക്ക് തോന്നുന്നു....
.......................നിങ്ങൾക്കോ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ