👉👤.......യൗവ്വനത്തെ വ്യർതഥമായ ചിന്തയാൽ കൊന്ന്....
ബന്ധങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാതെ...
പുതിയബന്ധങ്ങളുടെ മരീചികകൾ തീർത്ത മനുഷ്യൻ.
ബന്ധങ്ങളുടെ വിലയറിയാതെ അവയുടെ കഴുത്തറുത്ത് ഭ്രാന്തമായി പൊട്ടിച്ചിരിച്ച് വ്രണിതമായ സ്വപ്നങ്ങളിൽ നിന്നും രക്തം വമിക്കുമ്പോൾ അവനറിയുന്നില്ല അവന്റെ നഷ്ടം.ഓർമ്മകളൊട്ടാകെ വിസ്‌മൃതി പുൽകുമ്പോൾ.....
ചിന്തകളൊട്ടാകെ ജീർണിതമാകുമ്പോൾ.....
നേട്ടങ്ങളൊട്ടാകെ മണ്ണോട് ചേരുമ്പോൾ ശ്മശാനത്തിൽ നിന്നട്ടഹസിക്കുന്ന മനുഷ്യൻ.
വെളിച്ചം ഭയന്ന് കണ്ണുകൾ ചൂഴ്ന്ന് ഇരുട്ടിന്റെ മാറിൽ തല ചായ്ച്ച ഭാവനകളൊക്കെ ചിതലരിക്കുമ്പോൾ ഏകനായി കാതുകൾ കളഞ്ഞ മനുഷ്യൻ.
എല്ലാം നഷ്ടപ്പെട്ടപ്പോൾ.....ശൂന്യതയെ സ്നേഹിച്ചവൻ......
അതിനെ മനസ്സിലേക്കാവാഹിച്ചവൻ.....
അവനാണ് ......
സ്വയമറിയാതെ....മറ്റാരെയും അറിയാതെ ജീവിച്ച മനുഷ്യൻ.
തന്നെ നോക്കും സഹജീവികളുടെ കണ്ണിൽ ഈ ശൂന്യത നിറയുമ്പോൾ നേടുവീർപ്പിട്ടവൻ.
സ്വന്തം ജീവിതമൊട്ടാകെ ശൂന്യതയിൽ വിലയിക്കവെ.....
ഭൂമിക്ക് ഭാരമായി...ശാപമായി തീർന്ന മനുഷ്യൻ.....❗✔
2016 ഏപ്രിൽ 13, ബുധനാഴ്‌ച
മനുഷ്യൻ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ