എന്റെ കൈത്തലം മുറുകെ പിടിച്ച് അവൾ നിശ്ശബ്ദയായി നിന്നു. അവളുടെ സ്പർശം എന്റെ ആധുരതകൾക്ക് അവസാനമില്ലാത്ത ഉത്തരമായി.അല്പനേരം കഴിഞ്ഞ് ഒരു നിശ്വാസത്തോടെ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു
ക്ഷമിക്കൂ....!
ഞാൻ നിന്നോട് എന്തൊക്കെയോ പറഞ്ഞു.
സാരമില്ല-എന്നൊരു ചെറുചിരിയോടെ അവൾ അടുത്ത് നിന്നും എഴുന്നേറ്റ് പോയി.
ചരൽ പാതയിലൂടെ പതിഞ്ഞ കാൽവെപ്പുകളുമായി അവൾ നടന്നു നീങ്ങുന്നത് ഒട്ടൊരു വ്യഥയോടെ ഞാൻ നോക്കി നിന്നു. ചുറ്റും നിശബ്ദമായി നിന്നിരുന്ന മരങ്ങളിൽ ഒരു മെലിഞ്ഞ കാറ്റ് വീശിക്കൊണ്ടിരുന്നു.അതിന്റെ അലിവിൽ വർഷങ്ങൾക്ക് ശേഷം എന്റെ മനസ് ശാന്തമായി.
ഉള്ളിലെ തരിശിൽ തണുത്തുറഞ്ഞിരുന്ന സഹസ്രാബ്ദങ്ങളുടെ പ്രണയം ഉഷ്ണമഴയായ് ഉരുകിയൊലിക്കുന്നതറിഞ്ഞു കൊണ്ട് ഞാനൊരു മയക്കത്തിലേക്ക് കണ്ണടച്ചു.
2016, ഏപ്രിൽ 6, ബുധനാഴ്‌ച
പ്രണയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ