ഇന്ന് പ്രണയം ഭ്രമമാണ് പെണ്ണേ...
പണ്ട് പ്രണയം വിവേകത്തോടെ ആയിരുന്നെങ്കിലും..ഇന്ന് പ്രണയം
ശരീരത്തിന്റെ നിമ്ന്യോതികൾ തേടി അലയുന്ന വികാരം മാത്രം...ആർത്തലക്കുന്ന കടലിന് തുല്യം..അതൊരുനാൾ നിന്നെ വലിച്ചെറിയും...നിന്റെ ഊർജ്ജവും,രക്തവും ജീവനും വലിച്ചെടുത്തിന് ശേഷം...അത് നിതാന്ത ഉറക്കത്തിലേക്ക് നിന്നെ തള്ളി വീഴ്ത്തും...വിവേകം വികാരത്തിന് വഴിമാറി പിഞ്ചുകുഞ്ഞിൽ പോലും അവൻ ആടി തിമിർക്കുന്നുവെങ്കിൽ....പെണ്ണേ...നീ ഇന്ന് യൗവ്വനയുക്തയാണ്....നിന്റെ തരളിതമായ മനസ്സിനെ നീ മാറ്റി ചിന്തിപ്പിക്കുക.ഒരു നാൾ നീ കരഞ്ഞു തളർന്ന് നീണ്ട ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ...നിന്നെ ഓർത്ത് കരയാൻ വിധിക്കപ്പെട്ടവർ വീണ്ടും ഇവിടെ ബാക്കിയാണ് എന്ന ചിന്ത നിന്നിൽ ഉയരട്ടെ...
വിടർന്നു പരിലസിക്കും മുൻപ് മനുഷ്യമൃഗങ്ങളാൽ ഹോമിക്കപ്പെട്ടുപോയ അനേകം കുഞ്ഞുങ്ങളിൽ..അവരുടെ ഓർമ്മയിൽ അശ്രുകണങ്ങൾ അർപ്പിച്ചുകൊണ്ട്.....
2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച
ഭ്രമം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ