ഒരുപക്ഷേ ഇത് വായിക്കുന്നവർ നെറ്റിചുളിച്ചേക്കാം...കുറ്റപ്പെടുത്തിയേക്കാം...എങ്കിലും എഴുതാതെ വയ്യ...!
സ്ത്രീ...അവളാണ് ...
ഒരു തലമുറയെ തന്നെ വാർത്തെടുക്കുന്നത്..
മുൻകാലങ്ങളിലാകട്ടെ.
പിൻകാലങ്ങളിലാകട്ടെ..
ഗർഭം ധരിക്കുക എന്നത് ഒരു സ്ത്രീക്ക് ഈശ്വരൻ കനിഞ്ഞനുഗ്രഹിച്ച വരദാനം.. പുരുഷൻ അതിൽ ഭാഗഭാക്കാകുമെങ്കിലും ഗർഭധാരണം പുരുഷന് കഴിയുന്ന ഒന്നല്ലല്ലോ..ഒരു സ്ത്രീക്ക് സ്ത്രീയെന്ന നിലയിൽ അല്ലെങ്കിൽ സ്ത്രീ ആയി ജനിച്ചതിന്റെ പേരിൽ സ്വയം പുച്ഛം തോന്നണമെങ്കിൽ...
അവൾ പ്രണയത്തിന്റെ ചതിക്കുഴിയിലോ...അതിന്റെ അഗാധഗർത്തങ്ങളിലോ ആണ്ടുപോയിരിക്കണം..
അതല്ലാത്ത വേറെന്ത് കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നാലും..അവൾ അതിൽ നിന്നെല്ലാം കരകയറാൻ ശ്രമിക്കും..കരകയറുകയും... ചെയ്യും.ഒരുപക്‌ഷേ ഒരു പുരുഷനേക്കാൾ മുൻപേ...
കാരണം ഒരേ സമയം സർവ്വം സഹിക്കുകയും...
ത്യജിക്കുകയും ചെയ്യുന്നവളാണ്...
ഞാൻ പഠിച്ച വേദപ്രകാരം മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം.സ്ത്രീയെ ആദരിക്കാ
നും...ബഹുമാനിക്കാനും അവിടെയും ഓർമ്മപ്പെടുത്തുന്നു....
ഹിന്ദു മതവിശ്വാസപ്രകാരം ഭൂമി ഭൂമിദേവിയാണ്...അവിടെയും സ്ത്രീയോടാണ് ഉപമിച്ചത്...
പക്ഷേ ഇന്നിന്റെ കാലത്ത് സ്ത്രീയുടെ ശ്രീത്വം സ്ത്രീ തന്നെ അലങ്കോലപ്പെടുത്തുന്നു..
പല രീതിയിൽ...പണ്ട് കാലത്ത് വയസ്സായ അമ്മമാർ വീടിന്റെ നാല് ചുവരിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ ഒരു തോർത്തുമുണ്ട്(മേൽമുണ്ട്)
കൊണ്ട് അവരുടെ മാറിടം മറച്ചിട്ടാണ് പുറത്തിറങ്ങാറ്....
പക്ഷേ ഇന്ന് കാലത്തിനൊപ്പം കോലവും മാറി...മറയ്ക്കേണ്ടത്
പലതും പുറത്തും ആയി...പണ്ടൊരു കാലത്ത് ഇതൊക്കെയും മറയ്ക്കാനാണ് സമരം ചെയ്തതെങ്കിൽ...ഇനിയുള്ള സമരം എന്തിനായിരിക്കുമെന്ന് ഒരു പിടിയുമില്ല
കുറച്ചൊക്കെ മാതാപിതാക്കളും ഇതിൽ തെറ്റുകാരാണ്..
ഇന്നത്തെ ഡ്രസ് കോഡ്...
നാലാളുകൾ ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്...
ഏത് മതവിഭാകവുമാകട്ടെ...
അത് തിരഞ്ഞെടുത്ത് കൊടുക്കുന്നത് രക്ഷിതാക്കളും...
മുൻപൊരു നിയമം പാസ്സാക്കിയിരുന്നു.ഒരു പുരുഷൻ 14 മിനിറ്റിൽ കൂടുതൽ ഒരു സ്ത്രീയെ നോക്കാൻ പാടില്ലെന്ന്...
എങ്ങിനെ നോക്കാതിരിക്കും...
സോഷ്യൽ മീഡിയയിലെ ചിലരുടെ പ്രൊഫൈൽ ഫോട്ടോസ് പോലും പലരും ശ്രദ്ധിക്കണം എന്ന രീതിയിൽ ആണ്.എന്തിനേറെ അപ്രതീക്ഷിതമായി ഇടയ്ക്ക് കയറി വരുന്ന റീൽസ് പോലും കടു കട്ടിയാണ്...ഒന്നുകിൽ ലൈക്ക്.അല്ലെങ്കിൽ അക്കൗണ്ടിലേക്ക് കയറിവരേണ്ട സംഖ്യയുടെ വലിപ്പം...ഇതൊക്കെയുമാണ് ചിലരുടെ ഇന്നത്തെ ചിന്താഗതി.അവിടെ എന്ത് മാനാഭിമാനം.
സ്വന്തം അന്തസത്ത കളഞ്ഞു കുളിക്കാതിരിക്കാൻ ശ്രമിക്കേണ്ടത് അവരവർ തന്നെയാണ്...
അത് ആണായാലും...
പെണ്ണായാലും...
കൂട്ടു കൂടിയും ആടി പാടിയും കുറേ കൊല്ലങ്ങളോളം മുന്നോട്ട് പോകുമ്പോൾ പിന്നെ വിരസതയായി...രണ്ടും വേർപിരിയലായി...
അപ്പോഴാണ് ഇത്തരക്കാരുടെ അവസാനത്തെ വജ്രായുധം പുറത്തെടുക്കുന്നത്...എന്നാ പിന്നെ ഒരു പീഡനക്കേസ് അങ്ങോട്ട് കൊടുക്കാം എന്ന്.
പിന്നെ അങ്ങോട്ട് മീഡിയക്കാരുടെ ബഹളം...
ദിവസങ്ങളോളം ഈ വാർത്തകൾ എരിവും പുളിയും ചേർത്ത് അങ്ങോട്ട് നീട്ടി വലിച്ചു കൊണ്ടുപോകും...ചില കണ്ണീർ സീരിയലുകൾ പോലെ...അഞ്ച് കൊല്ലം കൂടെ കൊണ്ട് നടന്നു പീഡിപ്പിച്ചു...
ഇതൊക്കെയായിരിക്കും മുഖ്യധാരാ വാർത്തകൾ.
ഈ അഞ്ചുകൊല്ലം എന്ന കണക്ക്.അതെങ്ങിനെ പീഡനമാകും...
ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല...
ഒരിക്കൽ മാത്രം പീഡനം എന്നത് ശരിയാണ്...
പക്ഷേ...
ബാക്കിയുള്ള ദിനങ്ങളും മാസങ്ങളും വർഷങ്ങളും....
ആ ആർക്കറിയാം...
ഇനി ഒരു അതിർത്തി തർക്കം വന്നാൽ പോലും അയൽവാസി പീഡനത്തിന് കേസ് കൊടുത്താൽ ഇപ്പുറത്തെ അയൽവാസി...അവന്റെ ജീവിതം അതോടെ കഴിഞ്ഞു.അവന്റെ കുടുംബം...അവന്റെ ഭാര്യ...അവന്റെ മക്കൾ...പിന്നീടങ്ങോട്ട് എന്തെല്ലാം അനുഭവിക്കണം...അവന്റെ ആധാർ കാർഡ് പോലും മീഡിയക്കാർ വിൽപ്പനക്ക് വച്ചിട്ടുണ്ടാകും.
പീഡിപ്പിക്കപ്പെട്ടവരുടെ പേര് പറയാൻ പാടില്ല.(അത് യഥാർത്ഥ പീഡനം ആണെങ്കിൽ ശരിയാണ്)
തെറ്റ് ചെയ്തവർ രണ്ടു പേരുമാണെങ്കിൽ...
ഒരാൾക്ക് മാത്രം നീതി ലഭിച്ചാൽ മതിയോ..?
ഏതോ ഒരു വിഡ്ഢി ഒരു ടിവി ഷോയിൽ പറയുന്നത് കേട്ടു.പീഡന കേസിൽ പ്രതിയായാൽ ആണിന് ഒന്നും നഷ്ടപ്പെടാനില്ല എന്ന്..
അത് അയാളുടെ കാര്യത്തിൽ ഒരുപക്ഷേ ശരിയായിരിക്കും...
മറ്റുള്ളവർ അങ്ങിനെ അല്ലല്ലോ.നിയമ പുസ്തകം തിരുത്തി എഴുതേണ്ട കാലം വല്ലാതെ അതിക്രമിച്ചു എന്നൊരു തോന്നൽ ഇല്ലാതില്ല...ഇതൊരു ഓർമ്മപ്പെടുത്തലാണ്...വെറും ഓർമ്മപ്പെടുത്തൽ മാത്രം...!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ