ജീവിതത്തിന് അഴകേകുന്നത് സ്നേഹമാണ്. ബാഹ്യമായ മോടിയായൊ പുറമേ കെട്ടിവെക്കുന്ന ഭാരമായോ അല്ല സ്നേഹത്തെ കാണേണ്ടത്. അത് ജീവിതത്തിന്റെ ഭാഗമാണ്. മനസ്സുകൾ തമ്മിലുള്ള അനുഭവങ്ങളിലൂടെയാണ് സ്നേഹം ഉടലെടുക്കുന്നത്. അതിനാൽ സ്നേഹം അനുഭവമാണ്. സമൃദ്ധമായ അനുഭവങ്ങളിലൂടെ അർഥവത്തായ സ്നേഹം ആർജിക്കാനുള്ള ഒരു മാർഗ്ഗമായി വേണം മനസ്സിനെ നമ്മൾ കണക്കാക്കേണ്ടത്. പന്കുവെക്കലിലൂടെയും പ്രയോഗത്തിലൂടെയും സ്നേഹത്തെ ശക്തിപ്പെടുത്താൻ കഴിയും. മനുഷ്യ മനസ്സിലെ സ്നേഹം പരിശീലനത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നല്ല...
ചില ബന്ധങ്ങളുടെ കെട്ടുറപ്പിനും,ഭദ്രതക്കും,സ്ഥിരതക്കും വേണ്ടി ...ചിലപ്പോഴൊക്കെ ആത്മാഭിമാനം അടിയറവ് വെക്കേണ്ടി വരും.തെറ്റുകാരണല്ലെങ്കിലും....സ്വയം തെറ്റുകാരാണെന്ന ചിന്ത മനസ്സിലുറപ്പിച്ച് മുഖം കുനിക്കേണ്ടി വരും.കൊഴിഞ്ഞു വീഴുന്ന ഓരോ നിമിഷങ്ങൾക്കപ്പുറം...നമ്മെ അവർ തിരിച്ചറിയാണമെന്നില്ല.
കാരണം.....ആ തിരിച്ചറിവ് സ്വയം തോന്നേണ്ടതാണല്ലോ...?
ഓരോ നിമിഷവും കിണഞ്ഞു പരിശ്രമിച്ചാലും...ചില ബന്ധങ്ങൾ അകന്നകന്നു പൊയ്‌ക്കൊണ്ടേയിരിക്കും...
ഒരുപാടൊരുപാട് അകലേക്ക്...
കയ്യെത്തുന്നതിനും...കണ്ണെത്തുന്നതിനും അപ്പുറത്തേക്ക്...പക്ഷേ...ജീവിതയാത്രയിൽ അകലം പാലിച്ചവരും,വെറുപ്പും,വിദ്വേഷവും കാണിച്ചവരുമൊക്കെ ഒരു നാൾ നമ്മെ തേടിയെത്തും...ശത്രുവാണെങ്കിൽ...ശത്രുതയെല്ലാം മറന്നുകൊണ്ട്...മിത്രമാണെങ്കിലും..ബന്ധുവാണെങ്കിലും കണ്ണീർപൊഴിച്ചുകൊണ്ട്...
നിർജ്ജീവമായ..വെള്ളപുതച്ച് കിടക്കുന്ന നമ്മുടെയൊക്കെ മൃതശരീരത്തിന് മുൻപിൽ...ഒരുനാൾ വന്നു നിൽക്കും..ഇത് നഗ്നമായ യാഥാർഥ്യം....!!
2016, ഡിസംബർ 12, തിങ്കളാഴ്‌ച
ജീവിതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ