അബോധമനസ്സിന്റെ പ്രാകൃതഭാഷയാണ് സ്വപ്നം. മാനസികമായ അലച്ചിലിന്റെ ഏറ്റവും സ്വാഭാവികമായതും, പ്രബലവുമായ രൂപവുമാണത്.
സ്വപ്നങ്ങള്‍ ക്ഷണിക്കപ്പെടാത്ത അതിഥികളെപ്പോലെയാണ്. സ്വപ്നം കാണാത്ത ആരുമുണ്ടാവില്ല. മധുരമുളളതും ഭയപ്പെടുത്തുന്നതും ഇഷ്ടപ്പെടാത്തതും ആയ സ്വപ്നങ്ങള്‍. അബോധമനസ്സിന്റെ ഈ ഒളിച്ചുകളിയില്‍ നമ്മുടെ വികാരങ്ങളും വിചാരങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നു.
നല്ല സ്വപ്നങ്ങള്‍ക്ക് വേണ്ടി കണ്ണടച്ചുറങ്ങാനാണ് നാം എപ്പോഴും കൊതിക്കാറുള്ളത്. സ്വപ്നാനുഭവങ്ങളുടെ രുചിഭേദങ്ങളറിയാത്തവരായി മനുഷ്യരില്‍ ആരും ഉണ്ടാവില്ല.
ഉറങ്ങിക്കഴിഞ്ഞാല്‍ നേരം പുലരുംവരെ നാം ഓരോരോ സ്വപ്നങ്ങള്‍ നെഞ്ചിലേറ്റിക്കിടക്കുന്നവരാണ്. അതില്‍ മധുരിക്കുന്നതും, ചവര്‍പ്പനുഭവപ്പെടുന്നതും ചേതോഹരം നിറഞ്ഞതും, ഭയപ്പെടുത്തുന്നതുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇവയൊന്നും അനുവാദം തേടാതെ മനസ്സില്‍ കുടിയേറി ഒരു ലജ്ജയുമില്ലാതെ ഇറങ്ങിപ്പോകുന്നു. ഉറക്കമുണര്‍ന്നാലോ കണ്പോളകളിലെ പുകമറ മാറ്റാന്‍ കണ്ണ് തിരുമ്മുമ്പോഴേക്കും ലോകം മാറിയിരിക്കും.
ണര്ന്നിരിക്കുന്നവര്ക്ക് ഒരു ലോകം മാത്രമേ നിലനില്ക്കുന്നുള്ളൂ. ഉറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് മടങ്ങുന്നു”
പക്ഷേ...ഇന്നിലെ പലരും സ്വപ്ന ലോകത്താണ്..ജീവിതമെന്ന യാഥാർത്ഥ്യം മറന്ന് കൊണ്ട്..അവരവരുടെ ലോകത്ത്...
സ്വന്തം ഇഷ്ടങ്ങൾ മാത്രം മുറുകെ പിടിക്കുന്നവർ..അതിനിടയിൽ മറ്റുള്ളവർ എന്ത്...?അവരുടെ വേദനകളും...സങ്കടങ്ങളും എന്ത്..?
2016, ഡിസംബർ 9, വെള്ളിയാഴ്ച
സ്വപ്നം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ