ഓർമ്മകളെ താലോലിച്ച് ബഹുദൂരം പിന്നിട്ട്...അവസാനം പിന്തിരിഞ്ഞു നോക്കുമ്പോൾ...എന്തൊക്കെയോ നഷ്ടപ്പെട്ടതിന്റെ നൊമ്പരം...നേടുന്നതൊന്നും ശാശ്വതമല്ലെങ്കിലും...ശാശ്വതമായതൊന്നും നേടാനും കഴിയില്ലല്ലോ..
മനുഷ്യൻ പലപ്പോഴും ജീവിതത്തിന്റെ പെരുവഴിയിൽ വെച്ച് കണ്ടുമുട്ടുന്നു.
സ്നേഹിച്ച്....
ചിരിച്ചുകളിച്ച്....
സങ്കടങ്ങളും... പരിഭവങ്ങളും പങ്കിട്ട് ഏതൊക്കെയോ വഴിത്തിരിവുകളിൽ വെച്ച് പിരിഞ്ഞു പോവുകയാണ്....
വീണ്ടുമൊരു കൂടിക്കാഴ്ച്ചക്കുള്ള ഉടമ്പടികളൊന്നും കൂടാതെ. ഇനി അവരിരാരേയെങ്കിലും നമുക്കോ... അവർക്കാർക്കെങ്കിലും നമ്മേയോ കണ്ടുമുട്ടാൻ കഴിയുമോ... ?
അറിയില്ല... !
ചൂടാത്ത പൂവിൻ സുഗന്ധം...
നൽകാനാകാത്ത സ്നേഹത്തിൻ മധുരം.. .
ദാഹജലത്തിനു കാത്തിരിക്കും-
വേഴാമ്പലിൻ ആത്മദാഹം...
വിരിയാൻ വെമ്പുന്ന കലികകാന്തി....
ഇവയെല്ലാമാണ്... !
രചനയിൽ വിരിയാത്ത കവിത..
അരങ്ങു കാണാ-നാടകം...
വായിച്ചിടാത്തയാത്മ കഥ...
ഇതിനൊക്കെയുണ്ട് സൗഹൃദങ്ങളേ-
അറിഞ്ഞിടാത്തൊരാനന്ദം.
അനുഭവിച്ചീടാത്ത നൈർമ്മല്യം.
ആസ്വദിച്ചീടാത്ത-
കാൽപനീകതയുടെ നിർവ്വൃതി.
2016, ഡിസംബർ 14, ബുധനാഴ്‌ച
കാല്പനികത
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ