അടുപ്പം കൊണ്ട് അകലവും...അകലം കൊണ്ട് നൊമ്പരവും സൃഷ്ടിക്കുന്ന ഇന്നിലെ ചില ബന്ധങ്ങളും,സൗഹൃദങ്ങളും..ഒരു കാണാക്കയം പോലെ..അതിലെ ആഴവും,വ്യാപ്തിയും അളന്നു നോക്കാനോ,തിട്ടപ്പെടുത്താനോ കഴിയില്ല പലപ്പോഴും..ചില അടുപ്പങ്ങൾ വഴിയകലുമ്പോൾ..പിന്നെയും ചിലത് തേടിയെത്തുന്നു..ഒരുപക്ഷേ ഇനിയും നഷ്ടപ്പെടാത്ത മനസ്സിലെ നന്മ കൊണ്ടാകാം.
വിരസമായ ജൽപ്പനങ്ങളെ ഏറ്റുവാങ്ങാൻ വേണ്ടി മാത്രം വിധിക്കപ്പെടുന്ന വാക്കുകളിൽ കബളിക്കപ്പെട്ടവന്റെ ജാള്യത അനുഭവപ്പെടുമ്പോൾ നമുക്ക് നമ്മെ തന്നെ എവിടെയൊക്കെയോ എപ്പോഴൊക്കെയോ വെറുക്കാൻ പ്രേരിപ്പിക്കുന്നു.തീരം തലോടുന്ന തിരമാലകൾ മായ്ച്ചു കളഞ്ഞ സ്നേഹം ശബ്ദം നഷ്ടപ്പെട്ടവന്റെ കീഴടങ്ങൽ പോലെ മൂകമായിരിക്കുമ്പോൾ..
ഇവിടെ നമുക്കൊക്കെ ഇനിയും തിരിച്ച് കിട്ടാൻ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടോ...?
പലപ്പോഴും പലരുടെയും ജീവിതമെന്ന നാടകത്തിൽ ഒരു കഥാപാത്രമായി കൂടിച്ചേരേണ്ടി വരും.ചിലപ്പോൾ മുഖ്യകഥാപാത്രമോ അല്ലെങ്കിൽ ഇടവേളകൾക്കിടയിൽ കടന്ന് ചെല്ലേണ്ടവനോ ആയിരിക്കും.എങ്ങിനെ ആയാലും പര്യവസാനത്തിൽ തിരശ്ശീല വീണുകഴിഞ്ഞാൽ അവന്റെ പ്രസക്തി കഴിഞ്ഞു.ജീവിതത്തിലായാലും...എവിടെയായാലും.
2016, ഡിസംബർ 27, ചൊവ്വാഴ്ച
കാണാക്കയം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ