2016, ജൂലൈ 7, വ്യാഴാഴ്‌ച

എന്തിനെന്നറിയാതെ

ഒരു പുൽനാമ്പായ്.....
പിന്നീടതൊരു ചെടിയായ്...
അതിലൊരു പൂമൊട്ടായ്....
പിന്നെയതൊരു പൂവായ് വിരിഞ്ഞതും-
ഓർമ്മകളിൽ മാത്രം...!
        പിന്നീടെപ്പോഴോ കാലപ്പഴക്കത്തിന്റെ-
കാറ്റിലോ, പേമാരിയിലോപ്പെട്ട് ഇതൾ കൊഴിഞ്ഞു വീണതും.....
ഓർമ്മകളിൽ മാത്രം...!
പിന്നെയും കാലഹരണപ്പെട്ട ഓർമ്മകളുടെ
വഴിയരികിൽ ....വീണ്ടും കായ്ക്കണോ... പൂക്കണോ എന്നറിയാതെ ..ഒരു പാഴ്‌ച്ചെടി പോലെ നിലകൊള്ളുന്നു.
ജീവിതമെന്ന സമസ്യക്ക് മുൻപിൽ എന്തിനെന്നറിയാതെ........!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ