ദൂരേക്ക് പോയാലും തിരിച്ചു വരാനാവുന്ന വിധത്തിൽ ചില നല്ല പ്രണയങ്ങളും,സൗഹൃദങ്ങളും ചില വഴികളിൽ അവശേഷിക്കാറുണ്ട്.ചില നേരങ്ങളിൽ താൻ ഒറ്റക്കാണെന്നും...എന്തിനോ വേണ്ടി ദുഃഖിതനാണെന്നും തിരിച്ചറിഞ്ഞ് ഇതിൽ ഏതെങ്കിലും ഒന്ന് ദൂരെ നിന്ന് നമ്മെ മാടിവിളിക്കുന്നു....
.....വരുന്നോ.....?
ഓർമ്മിക്കാൻ ഇങ്ങനെ ഒരു വഴി ബാക്കി കിടക്കുന്നുണ്ടെന്നും....മറക്കല്ലേ...എന്നും പറയുന്നു.
അതിനൊന്ന് സമ്മതം മൂളിയാൽ മതി.മനസിന്റെ മറവിയാകാശത്ത് നിന്ന്..മഴവില്ലുകൾ പതിയെ വിടരുകയായി.നെഞ്ചിൻകൂടിലെ മുവന്തി ചോപ്പിൽ ഒരായിരം മിന്നാമിന്നികൾ ഒരുമിച്ച് തെളിഞ്ഞപ്പോലെ.....
നല്ല പ്രണങ്ങൾക്കും...സൗഹൃദങ്ങൾക്കും നന്നായി പിൻവിളിക്കാൻ അറിയാം.
അത് കേട്ടാൽ സൗഹൃദ-പ്രണയാനുരാഗികൾക്ക് പോവാതിരിക്കാനുമാവില്ലെന്ന് ....ആ പ്രണയത്തിനും, സൗഹൃദത്തിനുമറിയാം.
2016 ജൂലൈ 15, വെള്ളിയാഴ്ച
ചില പ്രണയങ്ങളും.....സൗഹൃദങ്ങളും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ