കാലത്തിന്റെ തുറന്നിട്ട വാതായനത്തിലൂടെ ഒരു തണുത്ത കാറ്റ് കടന്നു വന്നപ്പോൾ എന്റെ ഓർമ്മകൾക്ക് ദുഃഖത്തിന്റെ മൗനവും,വിരഹത്തിന്റെ തീക്ഷണതയും മണക്കുന്നുണ്ടായിരുന്നു.
മനസ്സിലെ നിറം മങ്ങാത്ത ചിത്രങ്ങളുടെ കൂട്ടത്തിൽ എന്നും അവളുടെ ചിത്രവുമുണ്ടായിരുന്നു.മനസ്സിലേക്ക് കുറെ നല്ല ഓർമ്മകളെ സമ്മാനിച്ച യാത്രകളിൽ നിന്ന് തന്നെയായിരുന്നു എനിക്കവളെ സുഹൃത്തായി ലഭിച്ചത്.
അവൾ നടന്ന വഴികൾ മൗനത്തിന്റേതായിരുന്നു.പുസ്തകങ്ങളുടെ ഇടയിൽ മാത്രം ചിലവഴിച്ചിരുന്ന അവൾ അപൂർവ്വമായേ ആരോടെങ്കിലും സംസാരിച്ചിരുന്നുള്ളൂ.അത് കൊണ്ട് തന്നെ അവളോട് സംസാരിക്കാൻ എനിക്ക് ഒരുപാട് തയ്യാറെടുക്കേണ്ടി വന്നു.പരിചയപ്പെട്ടത് മുതൽ അവൾ എന്റെ നല്ല സുഹൃത്തായി.അവൾക്ക് ലഭിച്ച നല്ല സുഹൃത്തായിരുന്നോ ഞാൻ...?അതോ മറ്റെല്ലാവരേം പോലെയോ..അതറിയില്ല എനിക്ക്.അന്നും ഇന്നും...
ഈ സൗഹൃദം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.കാലത്തിന്റെ കുത്തൊഴുക്കിനിടയിൽ എവിടെയെങ്കിലും വെച്ച് ഈ സൗഹൃദം എന്നുള്ളത് അവൾ അറിഞ്ഞിരുന്നില്ലേ.അതോ അവളത് മനപ്പൂർവ്വം മറന്നതാണോ..?
ആർക്കുവേണ്ടിയും കാത്തു നിൽക്കാതെ ദിവസങ്ങൾ കടന്നു പോയി.ഉണർവിന്റെ ലഹരിയിൽ നിന്ന് വിടപറയേണ്ടി വരും എന്ന് എനിക്കറിയാമായിരുന്നു...അത് കൊണ്ടായിരുന്നു വേർപിരിയലിന്റെ കുറിച്ച് മാത്രം സംസാരിച്ചിരുന്നത്.പഴയ ഓർമ്മകളിലേക്ക് തിരിച്ചു വരണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു.ഒപ്പം ഞാനും.പക്ഷേ എനിക്കറിയാമായിരുന്നു ഇനിയൊരിക്കലും എനിക്കാ നാളുകളിലേക്ക് തിരികെ പോകാൻ കഴിയില്ലെന്ന്. ഒരു പക്ഷെ ജീവിത നാൾവഴി യെന്ന ആ വലിയ അന്തരം തന്നെയായിരിക്കാം കാരണം.
ദിവസങ്ങൾ കടന്നു പൊയ്‌ക്കൊണ്ടിരുന്നു.കണ്ടുമുട്ടാറുണ്ടായിരുന്ന
വൈകുന്നേരങ്ങളിൽ അവൾക്ക് പറയാനൊരുപാടുണ്ടായിരുന്നു.നഷ്ടപ്പെടുന്ന സൗഹൃദത്തെ പറ്റി....കഴിഞ്ഞുപോയ കുറെ നല്ല നാളുകളെക്കുറിച്ച്...അപ്പോഴൊക്കെ ഞാൻ മനസ്സിൽ ഓർത്തു...എന്തിനായിരുന്നു ഇങ്ങനെ അടുത്തത്.അവസാന നിമിഷങ്ങളിലെപ്പോഴോ ഞാൻ അവളോട് പറഞ്ഞു.ഞാനിനി അവിടേക്ക് വരില്ല.അവൾ ഒന്നും തന്നെ മറുപടി പറഞ്ഞില്ല.പക്ഷെ പിന്നീടെപ്പോഴോ അവൾ പറഞ്ഞു.എനിക്കറിയാം...നീ ഇങ്ങോട്ട് തന്നെ വരുമെന്ന്.
പറയാൻ മറന്നുപോയ യാത്രാമൊഴിയുമായ് ഞാനാ പടിയിറങ്ങി.ഋതുക്കൾ നിരവധി തവണ ചായം തേച്ചുമിനുക്കിയിട്ട് വേഷങ്ങൾ മാറി കടന്നുപോയി....അവിടെ അവൾ ഇന്നും എന്നെ കാത്തിരിക്കുന്നുണ്ടാവുമോ..?
ഭൂതകാലത്തിന്റെ ഇരുളടഞ്ഞു പോയ ഇടനാഴികളിൽ ഇന്നും അവളുണ്ട്.അവളുടെ സ്വരം കാതിൽ മുഴങ്ങുന്നു.ഞാനവളോട് എത്രയോ വട്ടം സംസാരിച്ചിരുന്നു.
ജീവിതത്തെപ്പറ്റി....ഇവിടത്തെ ബന്ധങ്ങളെപ്പറ്റി..പിന്നെ എന്തിനെയൊക്കെയോ പറ്റി.
സത്യത്തിൽ ഞാനവളെ സ്നേഹിച്ചിരുന്നുവോ...?അറിയില്ല.എനിക്കെന്നും അന്യമായ ആ മനസ്സിലേക്ക് കടന്നു കയറാൻ ഞാൻ ഒരു പാഴ്ശ്രമം നടത്തി എന്നത് സത്യമാണ്.
ഹൃദയത്തിൽ ആരോ മുള്ളുകൊണ്ട് കോറുന്നു.
ജീവത യാത്രയുടെ വണ്ടി പുറപ്പെടുകയായി.പുറത്ത് അവൾ വീണ്ടും ഓരോർമ്മയാകുന്നു.ഇപ്പോൾ എന്റെ കണ്ണുകൾ നിറയുന്നു.എന്റെ ഹൃദയത്തിന്റെ കോണിൽ അവളും ഉറങ്ങുകയായിരുന്നു...എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.വേണ്ട അവൾ ഉറങ്ങട്ടെ സമാധാനത്തോടെ...നല്ലൊരു നാളെയും സ്വപ്നം കണ്ട്.
സ്വപ്‌നങ്ങൾ കീഴടക്കി ജീവിതത്തിൽ എത്തുമ്പോൾ പലരുടെയും ലോകത്തിന് വലിപ്പം കൂടുന്നു.ആ കാലത്ത് മനസ്സിൽ പെറുക്കി കൂട്ടിയ മാണിക്യകല്ലുകൾക്ക് മേലെ ചപ്പും,ചവറും വന്നടിയുന്നു.വസന്തവും,പൂക്കളും കൊഴിഞ്ഞു പോകുന്നു.
ഒപ്പം നല്ലൊരു മനസ്സും......!
2016, ജൂലൈ 29, വെള്ളിയാഴ്‌ച
സൗഹൃദം....പ്രണയമാകുമോ....?(ചെറുകഥ)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിന്റെ വയൽപ്പരപ്പിൽ അസ്തമയത്തിന്റെ ചെങ്കിരണങ്ങൾ പടരുമ്പോൾ അന്ത:രംഗങ്ങളിൽ സ്നേഹത്തിന്റെ പരിവേഷമണിഞ്ഞെത്തുന്ന സൗഹൃദങ്ങൾ ഓർമ്മകളിൽ അന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ