ചിന്തകൾ ബാല്യവും,കൗമാരവും,യൗവ്വനവും കടന്ന് മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു.ചിലപ്പോൾ വേദനാജനകവും....മറ്റു ചിലപ്പോൾ ഒരു മെഴുകുതിരിനാളത്തിന്റെ പ്രകാശം പോലെയും.അതിനാൽ അതിനെ മനസ്സിൽ നിന്ന് പുറന്തള്ളാതെ മറ്റെന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിച്ചു.
പിന്നെ വീണ്ടും ഓർമ്മകളുടെ ആ ചങ്ങലക്കൊപ്പം മറ്റൊരു കൂട്ടം ഓർമ്മകൾ കൂടി മനസ്സിലൂടെ കടന്ന് പോയി.അപ്പോഴൊക്കെ കൂടുതൽ പിന്നോട്ട് പോകുന്തോറും കൂടുതൽ ജീവിതമുണ്ടായിരുന്നു.ജീവിതത്തിലെ നന്മയും....എന്തിനേറെ ജീവിതം തന്നെയും കൂടുതലുണ്ടായിരുന്നു.പിന്നീടെപ്പോഴോ രണ്ടും ഒന്നായി ചേർന്നു.
ഏറ്റവും പിന്നിൽ ജീവിതത്തിന്റെ തുടക്കത്തിൽ ഒരു പ്രകാശബിന്ദുവുണ്ട്.അവസാന പകുതി വരെയും ഉണ്ടായിരുന്നു.പക്ഷെ ഇപ്പൊ എല്ലാം അസ്തമയത്തോടടുത്തിരിക്കുന്നു.എന്റെ ഓർമ്മകൾ പോലും.ഓർമ്മിക്കാനും....ഓർമ്മകൾ അവസാനിക്കാനും ഒരേയൊരു നിമിഷം മാത്രം മതി.
2016, ജൂലൈ 7, വ്യാഴാഴ്‌ച
ഒരു നിമിഷം മാത്രം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ