2016, ജൂലൈ 7, വ്യാഴാഴ്‌ച

നീ...മാത്രമറിയുക

മിഴിനീരിൽ മുങ്ങുന്ന കണ്പീലികൾക്കിടയിലും..
മിന്നിത്തിളങ്ങുന്ന നിലാവിൻ പ്രകാശത്തിൽ...
മായാൻ വിധിച്ച സൂര്യകിരണങ്ങളിൽ...
മിന്നിമായുന്നതും നാളെയുടെ സുവർണ്ണരശ്മികളാണ്.
രാത്രിയുടെ മുത്തുകൾ നാളെയുടെ ചെപ്പിൽ വർണ്ണരശ്മികൾ കുത്തിനിറക്കുന്നു.
ഇരുളിന്റെ മറുഭാഗമാത്രയും വെളിച്ചമാണെന്ന പൊരുൾ നീയറിയുക.
നീ...മാത്രമറിയുക...!
നാളെയുടെ ധവള പ്രകാശത്തിൻ വീഥിയിൽ നീറുന്ന ദുഃഖങ്ങൾ ഇല്ലാതാകുമെന്നും നീ അറിയുക.
ഇരുട്ടിന്റെ ഇടയിലും ഒരു തിരി വെട്ടം തെളിയുന്നത് നീ കാണുക...
നീ...മാത്രം കാണുക....!
നിലാവിന്റെ നിറവിൽ ശോകമുണർത്തും നിശാഗന്ധി പൂക്കൾ നാളെയുടെ സ്വപ്നങ്ങളാണെന്ന് നീ അറിയുക.
നീ...മാത്രമറിയുക...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ