ചില അറിവുകൾക്ക് പഴമയുടെ അരുചിയുണ്ടാകും.
വിഡ്ഢിത്തമെന്നേ പലരും പറയൂ.
പക്ഷേ...അതിൽ ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് പിന്നീടേ മനസ്സിലാവൂ..
പഴമയുടെ അരുചിയുള്ള അറിവുകൾ.
പലപ്പോഴും അതൊരു വേദവാക്യമായി അനുഭവപ്പെട്ടേക്കാം.
പക്ഷേ ഇന്നുകളിൽ തത്വത്തേക്കാൾ പ്രാധാന്യം പ്രായോഗികതക്ക് കൊടുക്കേണ്ടി വരുന്നു.
ചില മുറിവുകൾ മനസ്സിനേറ്റാൽ കാലങ്ങെളെത്ര കഴിഞ്ഞാലും അത് ഉണങ്ങണമെന്നില്ല.ഓർമ്മകൾക്ക് മീതെ ഉപ്പുകണം വിതറി ഒരു നീറ്റലായി അത് മനസ്സിനെ ചുറ്റി പിണഞ്ഞ് കിടക്കും.
വേർപാട് എപ്പോഴും വേദനാജനകമാണ്.സമാഗമം സന്തോഷ സമന്വിതവും.
ജീവിതത്തിന്റെ മുഖം ഒരുപിടി വേർപാടുകളുടേയും ...സമാഗമങ്ങളുടേയും ആകെ തുകയാണ് .
വേർപാട്....
അതൊരു റിഹേഴ്സലാണ് .ശാശ്വതമായ വേർപാട് എന്ന സ്റ്റേജ് പെർഫോമൻസിന്റെ റിഹേഴ്സൽ.
2016, ജൂലൈ 7, വ്യാഴാഴ്‌ച
ഉണങ്ങാത്ത മുറിവുകൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
ഓരോ മഴത്തുള്ളികളും കൈവിട്ടു പോകുമ്പോൾ... മേഘങ്ങൾ അറിയാതെ വേദനിക്കുന്നുണ്ടാകും. തേങ്ങുന്ന മനസ്സോടെ... അവർ ചോദിക്കും... നീ എന്നെ മറക്കുമോ...
-
എന്റെ ഹൃദയത്തിൽ അനുവാദമില്ലാതെ കടന്നുകൂടി...എന്നിൽ നിന്നും സ്നേഹം പിടിച്ചുവാങ്ങി...എന്റെ സ്വപ്നങ്ങളിൽ വിരഹം മാത്രം വാരിയെറിഞ്ഞ്...വീണ്ടും കണ...
-
ജീവിതത്തിൽ പലപ്പോഴും നമ്മെ മനസ്സിലാകാതെ വരും ചിലർക്കെങ്കിലും.. ജീവിത ബന്ധങ്ങൾക്ക് തെല്ലും വിലകല്പിക്കാത്ത ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായ സ്നേഹത...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ